ലണ്ടൻ സെന്റർ ഫോർ ഇന്റർഡിസിപ്ലിനറി റിസർച്ച്ൽ പ്രബന്ധം അവതരിപ്പിച്ചു ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌

ഉഴവൂർ :ലണ്ടൻ സെന്റർ ഫോർ ഇന്റർഡിസിപ്ലിനറി റിസർച്ച്, ഐഡന്റിറ്റി ആൻഡ് അതർനെസ്സ് ഇൻ ഫിലിം എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ ചലച്ചിത്ര പഠന കോൺഫറൻസ് ൽ പ്രബന്ധം അവതരിപ്പിച്ചു ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്‌മെന്റ് പ്രൊഫസർ ഡോ ആര്യ അയ്യപ്പൻ, ജോണിസ് പി സ്റ്റീഫൻ എന്നിവർ ചേർന്നു തയ്യാറാക്കിയ ‘ Truncating the ‘Other’ through Select Malayalam Horror-Comedies’ എന്ന പേപ്പർ അന്തർദേശീയ ചലച്ചിത്ര പഠന കോൺഫറൻസ് ലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന നിരവധി അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 28 എണ്ണത്തിൽ ഇടം പിടുക്കുകയും അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.?എല്ലാവർഷവും ലണ്ടനിൽ സംഘടിപ്പിക്കപ്പെടുന്ന കോൺഫറൻസ് കോവിഡ് പരിമിതികൾ ഉള്ളതിനാൽ ഓൺലൈൻ ആയാണ് സംഘടിപ്പിക്കപെട്ടത്. ഡോ ആര്യ അയ്യപ്പൻ, ജോണിസ് പി സ്റ്റീഫൻ എന്നിവർ ചേർന്നു അവതരിപ്പിച്ച പേപ്പർ ന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.ജോണിസ് പി സ്റ്റീഫൻ ചലച്ചിത്ര മേഖലയിൽ പണ്ടേ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഡിഗ്രി പഠന കാലഘട്ടത്തിൽ യൂട്യൂബ് ചാനൽ വഴി മലയാള സിനിമകളുടെ നിരൂപണം നടത്തിയിരുന്നു.ബിരുധാനന്തര ബിരുദ പഠന കാലഘട്ടത്തിൽ ഇരുവരും ചേർന്നു തയാറാക്കിയ Yakshi at the crossroads എന്ന പേപ്പർ Taylor and Francis എന്ന അന്തർദേശീയ ജേർണൽ ൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.സിനിമയും രാഷ്ട്രീയവും പൊതുജനങ്ങളോട് ഏറ്റവും ചേർന്നു നിൽക്കുന്ന മേഖലകൾ ആണെന്നും പൊതുപ്രവർത്തനത്തോട് ഒപ്പം പഠനവും തുടരും എന്നും ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.

Facebook Comments

Read Previous

ഹോളി ചൈൽഡ്ഹുഡ് ഡേ ആഘോഷിച്ചു

Read Next

ക്രൈസ്റ്റ് നഗർ പുത്തൻകണ്ടത്തിൽ കുര്യൻ (കുട്ടിച്ചേട്ടന്‍, 93) നിര്യാതനായി. Live funeral telecasting available