ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയം വ്യത്യസ്ഥമായ രീതിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാളിന് സാക്ഷ്യം വഹിക്കുന്നു. നാഷ്ണൽ പേരറ്റ്സ് ഡേ കൂടിയായ ജൂലൈ 25 ഞായറാഴ്ച മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക പരുപാടികൾ അന്ന് ക്രമീകരിക്കുന്നു.ഇൻഫൻറ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ അന്നേ ദിവസം മാതാപിതാക്കൾ ഇൻഫൻറ് മിനിസ്ട്രിയിലെ എല്ലാം കുട്ടികളെ അൽഫോൻസയുടെ കുഞ്ഞുവാവകളാക്കി വി.അൽഫോൻസാമ്മയെ പോലെ വേഷം ധരിപ്പിച്ച് എത്തുന്നു. അന്നേ ദിവസം വി.അൽഫോൻസാമ്മയുടെ വേഷം ധരിച്ച് എത്തുന്ന കുട്ടികൾ എല്ലാവരും വിശുദ്ധ അൽഫോൻസാമ്മയുടെ ജീവചരിത്രം പഠിച്ച് ഒരു മിനിട്ട് എല്ലാവരുടെയും മുമ്പാകെ അവതരിപ്പിക്കും. അങ്ങനെ വി.അൽഫോസാമ്മയുടെ കുഞ്ഞുവാവകൾ അണിനിരക്കുന്ന കാഴ്ചകൾ കാണുന്നതിനും വിശുദ്ധയുടെ ജീവിത ശൈലികൾ കുഞ്ഞുവാവകൾ അവതരിപ്പിക്കുന്നത് കാണുവാനും അനുഭവവേദ്യമാക്കുവാനുമുള്ള ആവേശത്തിലാണ് ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസ സമൂഹം.