Breaking news

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ നേതൃയോഗം ജൂലൈ 6 നു ചൈതന്യയിൽ

കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ നേതൃയോഗം ജൂലൈ  6 ചൊവ്വാഴ്ച രാവിലെ 10.30 ന് ചൈതന്യയിൽ സംഘടിപ്പിക്കുന്നു. പുതുതായി ചുമതലയേറ്റ കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭരണസമിതിയംഗങ്ങളും മുൻ ഭരണസമിതിയംഗങ്ങളും സംയുക്തമായാണ് നേതൃയോഗത്തിൽ ഒത്തുചേരുന്നത്. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കൃതജ്ഞതാബലിയർപ്പിക്കും. തുടർന്ന്  കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് പ്രകാശനം ചെയ്യും. കൂടാതെ പുതിയ ഭരണസമിതി നടപ്പിലാക്കുന്ന കർമ്മരേഖയുടെ പ്രകാശനകർമ്മവും നടത്തപ്പെടും. കെ.സി.ഡബ്ല്യു.എയുടെ പുതിയ ഭരണസമിതിക്കു മെയ് 1 ന് ഉത്തരവാദിത്വം കൈമാറിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഭരണസമിതിയിലെയും പുതിയ ഭരണസമിതിയിലെയും അംഗങ്ങളുടെ സംയുക്തയോഗം സംഘടിപ്പിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ഈ പ്രത്യേക യോഗം.

ഷൈനി ചൊള്ളമ്പേൽ
സെക്രട്ടറി

Facebook Comments

knanayapathram

Read Previous

ന്യൂജേഴ്‌സി സിസിഡി ഗ്രാജുവേഷൻ നടത്തപ്പെട്ടു:

Read Next

കോവിഡ് പ്രതിരോധത്തിന് കരുതലും ജാഗ്രതയും അത്യന്താപേക്ഷിതം – ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍