Breaking news

കെ.സി.സി. സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മയിലേക്ക് സ്വാഗതം.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽക്നാനായ സാംസ്ക്കാരിക പ്രവർത്തക കൂട്ടായ്മ  ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ മാർച്ച് 14 ഞായറാഴ്ച 3 pm  ന് നടത്തപ്പെടുന്നു.സിനിമാ , സീരിയൽ, ഷോർട്ട് ഫിലിം , നാടകം, തുടങ്ങിയ മേഖലകളിലെ വിവിധ കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടേയും, കഥാകൃത്തുക്കൾ, കവികൾ, പ്രഭാഷകർ തുടങ്ങി സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ,  ഗാനരംഗങ്ങളിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന കലാകാരന്മാർ, വിവിധ സാംസ്ക്കാരിക സംഘടകളുടെ സംഘാടകരായി പ്രവർത്തിച്ചവർ തുടങ്ങി എല്ലാ മേഖലകളിലുമുള്ള ക്നാനായ സാംസ്ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മ 2021 മാർച്ച് 14, 3 pm ന് ചേർപ്പുങ്കൽ മുത്തോലത്ത് ഹാളിൽ ചേരുന്നു. ഓരോ ഇടവകകളിൽ നിന്നുമുള്ള ക്നാനായ സാംസ്ക്കാരിക പ്രവർത്തകരെ കണ്ടെത്തി ഈ സംഗമത്തിലേക്ക് അയയ്ക്കാൻ യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹാദരവോടെ സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ ക്‌നാനായ കൾച്ചറൽ സൊസൈറ്റി അതിരൂപതാ കൺവീനർ ബിനോയി ഇടയാടിയിൽ കെ.സി.സി. അതിരൂപതാ ജനറൽ സെക്രട്ടറി.️

Facebook Comments

knanayapathram

Read Previous

പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.

Read Next

ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഷ്യാനക്ക് നവ നേതൃത്വം