ചിക്കാഗോ:
സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ കോളേജ് വിദ്യാർഥികളും, സേക്രട്ട് ഹാർട്ട് ഇടവകയും, സെ.തോമസ് സീറോമലബാർ കത്തീഡ്രലും, കെ സി വൈ എൽ. പ്രവർത്തകരും സംയുക്തമായി ജനുവരി 23 ശനിയാഴ്ച ഉച്ചകഴിഞ് 12 മുതൽ മൂന്നുവരെ നടത്തിയ മാർച്ച് ഫോർ ലൈഫ് റാലിയിൽ ജീവന്റെ സുവിശേഷ വൽക്കരണത്തിനു സാക്ഷ്യംവഹിച്ചു. പകർച്ചവ്യാധിയുടെ നടുവിലും എല്ലാവിധ ആരോഗ്യമുൻകരുതലുമായി നടത്തിയ വാഹനജാഥ പുതുതലമുറയ്ക്ക് പ്രോലൈഫ് മൂവ്മെന്റിന്റെ ആവേശവും ആവശ്യകതയും വ്യക്തമാക്കി നൽകുന്നതായിരുന്നു. ചിക്കാഗോ അതിരൂപതയുടെ കീഴിലുള്ള മാർച്ച് ഫോർ ലൈഫിന്റെ
ബാനറിലാണ് പ്രസ്തുത റാലി നയിക്കപ്പെട്ടത്. സെന്റ് ജോൺ കാന്റീയുസ് ചർച്ച് മുതൽ സൗത്ത് 95-ത്ത് സ്ട്രീറ്റിലുള്ള പ്രഗ്നൻസി സെൻറിലേക്ക് നടത്തപ്പെട്ട റാലിയിൽ ഏകദേശം അഞ്ഞൂറോളം വാഹനങ്ങൾ പങ്കെടുത്തു. പ്രാർത്ഥനാ മഞ്ജരികളാൽ മുഖരിതമായ പ്രോലൈഫ് റാലി ജീവ സ്പന്ദനത്തിന്റെ അലയടികളായി മാറി .