Breaking news

ഫാ ബിനീഷ് മാങ്കോട്ടിലും ടീമും പാടി അഭിനയിക്കുന്ന ”ക്നാനായ സമുദായത്തിന്റെ സ്വന്തം ബറുമറിയം” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഫാ ബിനീഷ് മാങ്കോട്ടിലും ടീമും പാടി അഭിനയിക്കുന്ന ക്നാനായ ”സമുദായത്തിന്റെ സ്വന്തം ബറുമറിയം” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഈ അടുത്ത കാലത്തു ക്നാനായ സമുദായത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തങ്ങളുടേതാണ് എന്ന് പറഞ്ഞു പരത്തുന്നവർക്ക് ശക്തമായ മറുപടിയാണ് ഫാ ബിനീഷ് മാങ്കോട്ടിൽ പുറത്തിറക്കിയിരിക്കുന്ന ബറുമറിയം എന്ന വീഡിയോ ആൽബം . ബറുമറിയം ക്നാനായ സമുദായത്തിന്റെ സ്വന്തമെന്ന് ചരിത്രത്തെ അടിസ്‌ഥാനമാക്കി അദ്ദേഹം തെളിയിക്കുന്നു .സമുദായത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ഇങ്ങനെ തുറന്ന് പറയുവാൻ ആർജവം കാണിച്ച ഫാ ബിനീഷ് മാങ്കോട്ടിലിന് ക്നാനായ പത്രത്തിന്റെ അഭിനന്ദനങ്ങൾ . ക്നാനായക്കാരുടെ ചരിത്രം ഉറങ്ങുന്ന കടുത്തുരുത്തി വലിയ പള്ളിയുടെയും ഉഴവൂർ പള്ളിയുടെയും തോട്ടറ പള്ളിയുടെയും പശ്ചാത്തലത്തിൽ അതിമനോഹരമായാണ് ബറുമറിയം ചിത്രീകരിച്ചിരിക്കുന്നത് . ഇതിൽ ആലാപനം ചെയ്തിരിക്കുന്നത്.ഫാ ബിനീഷ് മാങ്കോട്ടിൽ . ബിനീഷ് ഉഴവൂർ ,അനുപ്രിയ പീറ്റർ ,ബിസ്മി സിജോ എന്നിവരാണ്. ഇനിയും നമ്മുടേതായിട്ടുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും നമ്മുടേതെന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം എല്ലാവരിലും ഉണ്ടാകട്ടെ എന്ന് ക്നാനായ പത്രം ആശംസിക്കുന്നു

Facebook Comments

knanayapathram

Read Previous

നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

Read Next

ക്നാനായ യുവാക്കളുടെ “മൗനം” എന്ന മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു