Breaking news

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 7- മത് മീറ്റിംഗ് ചുങ്കം ഫൊറോനയുമായി നടത്തപ്പെടുന്നു

സ്‌പലങ്കാത്തെ” രണ്ടാം ഘട്ടം കേരളത്തിനുള്ളിലുള്ള മുഴുവൻ ഫൊറോനകളെയും ഉൾപ്പെടുത്തി കൊണ്ട് തുടക്കം കുറിച്ചപ്പോൾ അതിന്റെ മൂന്നാംപടിയായി സെപ്റ്റംബർ6 – നു ഞായറാഴ്ച ഉച്ചക്കു 2:30ക്ക് ചുങ്കം ഫൊറോനയിലെ യുവജനങ്ങളുമായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം ആശംസിക്കും. അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിക്കുന്ന യോഗം, ചുങ്കം ഫൊറോന പ്രസിഡന്റായ മനു അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കുകയും, ചുങ്കം ഫൊറോന വികാരി ഫാ. സുനിൽ പാറയ്ക്കൽ ആമുഖസന്ദേശം നൽകുകയും ചെയ്യും. മുൻ അതിരൂപത പ്രസിഡന്റ് ഷിനോ കുന്നപ്പള്ളിൽ മുഖ്യാതിഥിയായിരിക്കുകയും,  ചുങ്കം ഫൊറോന ചാപ്ലയിൻ ഫാ. സൈമൺ പുല്ലാട്ട് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്യും. തുടർന്നുള്ള ചർച്ചകൾക്ക് അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ നേതൃത്വം നൽകും. കെ.സി.വൈ.എൽ കോട്ടയം അതിരൂപത വൈസ് പ്രസിഡന്റ്‌ ജോസുകുട്ടി ജോസഫ് താളിവേലിൽ യോഗത്തിന് കൃതജ്ഞത അർപ്പിക്കുകയും ചെയ്യും. പരിപാടിയിൽ കെ.സി.വൈ.എൽ അതിരൂപത, ചുങ്കം ഫൊറോന സമിതി  അംഗങ്ങളും, ചുങ്കം ഫൊറോനയിലെ വിവിധ ഇടവകളിൽനിന്നുമുള്ള യുവജനങ്ങളും പങ്കെടുക്കും.

Facebook Comments

knanayapathram

Read Previous

പാലത്തുരുത്ത്: ചാമക്കാലായില്‍ ബേബിച്ചന്‍ (64) നിര്യാതനായി   

Read Next

കടുത്തുരുത്തി വലിയപള്ളിയിൽ കല്ലിട്ട തിരുനാൾ സെപ്തംബര്‍ 8 ചൊവ്വാഴ്ച. LIVE TELECASTING AVAILABLE