അബ്രഹാമിൻ്റെ കാലം മുതൽ തുടരുന്ന കുടിയേറ്റ ചരിത്രമുള്ള ക്നാനായക്കാർ തനതായ ആചാരങ്ങളിലൂടെയും പുരാതനപ്പാട്ടുകളിലൂടെയും സ്വവംശ വിവാഹ നിഷ്ഠയിലൂടെയും ഏറെ വേറിട്ട ജനമാണ്. വ്യതിരക്തതയുടെ മക്കളുടെ കുടിയേറ്റ വഴികളും,ആചാരങ്ങളുടെ അർത്ഥങ്ങളും, ക്നാനായക്കാരുടെ സംഭാവനകളും, ക്രൈസ്തവ വിശ്വാസം സംരക്ഷിയ്ക്കാൻ വിശ്വാസികൾ കഷ്ടപ്പെട്ടപ്പോൾ ക്നാനായക്കാർ നൽകിയ വിലയേറിയ സംഭാവനകളും എഴുതപ്പെടേണ്ടതാണ്.
പാട്ടു പാടി നടക്കാൻപാണൻമാർ ഇല്ലാത്ത കാലത്ത് ഇന്നും വായ് മൊഴിയിലുടെ മാത്രം ക്നാനായ ചരിത്രവും പാരമ്പര്യവും സംരക്ഷിയ്ക്കപ്പെടും എന്ന മിഥ്യാ ധാരണ ക്നാനായക്കാർ നൂറ്റാണ്ടുകളോളം അനുവർത്തിച്ചിരുന്ന ആചാരങ്ങൾ അന്യമാവുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കേണ്ട അവസ്ഥയുണ്ടാക്കും.
ക്നാനായ ചരിത്രം സമ്പൂർണ്ണമായി പ്രതിപാദിയ്ക്കുന്ന ക്നാനായ സമുദായത്തിൻ്റെ പൈതൃകവഴികൾ എന്ന പുസ്തകം UKKCA അഭിമാനപൂർവ്വം വിതരണോത്ഘാടനം നടത്തുകയാണ്. UKKCA യുടെ സമുദായ പഠന ക്ലാസ്സുകളിലെ കുട്ടികൾക്കുവേണ്ടി പുറത്തിറക്കിയ ഈ പുസ്തകം ഒന്നുമുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി സമുദായ ചരിത്രം ലളിതമായും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ സഹായിക്കുന്ന രീതിയിൽ കഥകളും കവിതകളുമുൾപ്പെടുത്തിയാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. പഴയ കാലത്തിലെ ചരിത്രം വ്യക്തമായി മനസ്സിലാക്കാൻ എല്ലാ പേജുകളിലും തന്നെ ചിത്രങ്ങളുള്ളതും ഈ പുസ്തകത്തിൻ്റെ പ്രത്യേകതയാണ്.
സ്വന്തം സമുദായത്തെപ്പറ്റി ഓരോ ക്നാനായക്കാരനും അറിഞ്ഞിരിയ്ക്കേണ്ട എല്ലാക്കാര്യങ്ങളും ഉൾപ്പെടുത്തിയ, ക്നാനായ ചരിത്രത്തിൽ നടന്ന എല്ലാ കുടിയേറ്റങ്ങളെക്കുറിച്ചും പ്രതിപാദിയ്ക്കുന്ന ഈ പുസ്തകത്തിന് വിവിധ രാജ്യങ്ങളിൽ നിന്ന് ആവശ്യക്കാർ ഏറുകയാണ്.
ഓരോ ക്നാനായക്കാരനും അവനവൻ്റെ സ്വന്തം ചരിത്രം-കലർപ്പില്ലാത്ത ചരിത്രം- അറിയാനും വരും തലമുറയ്ക്ക് കൈ മാറാനുമായി സുക്ഷിച്ചു വയ്ക്കേണ്ട അമൂല്യമായ ഈ ഗ്രന്ഥം ജനുവരി 24 മുതൽ UKയിൽ വിതരണം ചെയ്യപ്പെടുകയാണ്.5 പൗണ്ടാണ് ഒരു കോപ്പിയുടെ വില. എന്നും വിസ്മൃതിയിൽ തള്ളപ്പെട്ടിരുന്ന കുടിയേറ്റ കുലപതി ക്നായി തോമായെക്കുറിച്ചു, മലബാർ കുടിയേറ്റ ശിൽപ്പി ഷെവലിയാർ ജോസഫ് കണ്ടോത്തിനെ ക്കുറിച്ചും സിസ്റ്റർ മേരി കളപ്പുരയ്ക്കലിനെക്കുറിച്ചുമൊക്കെയുള്ള സമഗ്ര വിവരങ്ങൾ പതിപാദിയ്ക്കുന്ന ഇതു പോലൊരു പുസ്തകം ആദ്യമായാണ് ക്നാനായ ചരിത്രത്തിൽ പുറത്തിറങ്ങുന്നത്.
For copies please contact
Mathew Jacob:07940409924