UKKCA മത/സമുദായ ബോധവൽക്കരണ ക്ലാസ്സുകളിലെ കുട്ടികളുടെ കലാമേളയും കുട്ടികളുടെ സംഘടനയുടെ ഉത്‌ഘാടനവും ഫെബ്രുവരി ഏഴിന്

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ

നാളെകളിൽ ക്‌നാനായ സമുഹം നില നിൽക്കുന്നതിനു വേണ്ടി നടത്തുന്ന ഓരോ എളിയ ശ്രമവും ഉദാത്തമാണ്. അത്തരത്തിലൊരു എളിയ ശ്രമമാണ് UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ. നിലവിൽ ക്‌നാനായ മക്കൾക്ക് ഒത്തു ചേരാനുള്ള അവസരങ്ങൾ ഉള്ളപ്പോൾ തന്നെ ആഴ്ച്ചയിൽ ഒരു അവധി ദിവസം ഒരു മണിക്കൂർ മറ്റ് ക്‌നാനായ കുട്ടികളോടൊപ്പം ചേർന്ന് സ്വന്തം സമുദായത്തെക്കുറിച്ച് അറിയാനുള്ള സമുദായ ബോധവൽക്കരണ ക്ലാസ്സുകളിലെ കുട്ടികളുടെ ആദ്യ കലാമേള നടത്തപ്പെടുകയാണ്.

പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളെ 4-7, 8-10,11-13,14-17 എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച് രാവിലെ 9 മണി മുതലാണ് മത്സരങ്ങൾ നടക്കുന്നത്. പ്രസംഗം, ഭക്തിഗാനം, ബൈബിൾ പാരായണം എന്നിങ്ങനെ വിവിധ ഇനങ്ങളിലാണ് മത്‌സരങ്ങൾ നടക്കുന്നത്.

ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന പൊതുയോഗത്തിൽ മത ബോധന ക്ലാസ്സുകളിലെ കുട്ടികളിൽ നേതൃപാടവം വളർത്തുന്നതിനും,UKKCYL ൽ ചേരും മുമ്പ് കുട്ടികൾക്ക് ഒത്തു ചേരാനുള്ള അവസരമൊരുക്കുന്നതിനും, ക്നാനായ മക്കൾ പരസ്പരം അറിയുന്നതിനുമുള്ള അവസരമൊരുക്കുന്നതിനുമായി കുട്ടികൾക്ക് വേണ്ടി രൂപീകൃതമാവുന്ന സംഘടനയുടെ ഉത്‌ഘാടനം നടക്കും.United Kingdom Knanaya Catholic Young Missionaries of Christ എന്നാണ് കുട്ടികളുടെ സംഘടനയുടെ പേര്.
പരിപാടികൾക്ക് മത ബോധന അധ്യാപകർ നേതൃത്വം കൊടുക്കും.

Facebook Comments

Read Previous

മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസൻ (69) ഇനി ഓർമ.

Read Next

ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവായ ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു