യുകെയിലുള്ള ഓരോ ഉഴവൂർക്കാരും നാളെ ലെസ്റ്ററിൽ എത്തിചേരും. 600 ഓളം പേര് ഒത്തുചേരുന്നത് ഇതാദ്യമായി. മാതാപിതാക്കൾ മുഖ്യാതിഥികൾ.

ഷിൻസൺ മാത്യു 

ലെസ്‌റ്ററിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ ഇന്ന് ഉഴവൂർക്കാരെ കൊണ്ട് നിറയും. നാളെ നടക്കുന്ന പതിനേഴാമത് ഉഴവൂർ സംഗമത്തിന് പലരും ലെസ്റ്ററിൽ എത്തിച്ചേർന്നുവെന്ന് സംഘാടകർ അറിയിച്ചു.

നാട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും ഒരുമിച്ച് ഒത്തുചേരുവാനും, കളി തമാശകൾ പറഞ്ഞിരിക്കുവാനും, ഒപ്പം കലാകായിക മാമാങ്കങ്ങളിൽ ഏർപ്പെടുവാനും ഒക്കെയായി ഉഴവൂർക്കാർ നാളെ ലെസ്റ്ററിൽ ഒത്തുകൂടും.

എല്ലാ വർഷത്തെയും പോലെ നാട്ടിൽ നിന്നും വന്നിട്ടുള്ള മാതാപിതാക്കൾ ആയിരിക്കും മുഖ്യാതിഥികൾ ആയി സംഗമം ഉദ്‌ഘാടനം ചെയ്യുന്നത്.

ആയിരം വരെ ആൾക്കാരെ ഉൾപ്പെടുത്താവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ഹോളും, വിശാലമായ കാർ പാർക്കും, കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന
ബൗൺസി കാസിലും, മാജിക് ഷോയും, ബലൂൺ മേക്കിങ്ങും, DJ പാർട്ടിയും ഒക്കെയായി ഈ വർഷത്തെ ഒഴവൂർ സംഗമം മറക്കാനാവാത്ത ഒരു അവിസ്മരണീയമായ നിമിഷങ്ങൾ ആയിരിക്കും ഉഴവൂർ കാർക്ക് സമ്മാനിക്കുന്നത് എന്ന് ചീഫ് കോർഡിനേറ്റർ ശ്രീ റ്റോജോ എബ്രഹാം അറിയിച്ചു.

ഉഴവൂരിൻ്റെ മണ്ണിന്റെ സുഗന്ധവും, പഴയ ഓർമ്മകളുടെയും സ്നേഹബന്ധങ്ങളുടെയും പുണ്യനിമിഷങ്ങളും പുനരുജ്ജീവിപ്പിക്കുന്ന മഹത്തായ സംഗമം ആയിരിക്കും ഈ വർഷത്തെ സംഗമമെന്നും, പുത്തൻ തലമുറയെ നമുക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം, സ്നേഹബന്ധങ്ങൾ പുതുക്കാനും, ഉഴവൂരിന്റെ ഓർമ്മകൾ പങ്കിടാനും ഈ അവസരം നമുക്ക് ഭംഗിയായി ഉപയോഗിക്കാം എന്നും സംഗമം ചെയർമാൻ ശ്രീ ജോണി കുന്നുംപുറം അറിയിച്ചു.

സംഗമം നടക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ്സ്: Ramgarhia Community Centre, Leicester, LE4 6BY.

Facebook Comments

Read Previous

“മൈ സെയിന്റ്, മൈ ഹീറോ”  വീഡിയോ മത്സരം

Read Next

മാഞ്ഞൂർ മങ്ങാച്ചിറയിൽ അന്നമ്മ ഔസേപ്പ് (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE