ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷൻ (LKCA) സിൽവർ ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുന്നു

ലണ്ടൻ: ലണ്ടനിലെ ക്നാനായ മക്കളുടെ ആത്മീയ കൂട്ടായ്മയായി 2001-ൽ ആരംഭിച്ച ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷൻ (LKCA), ദൈവകൃപയാലും വിശ്വാസസമൂഹത്തിന്റെ ഐക്യത്താലും അനുഗ്രഹീതമായ ഇരുപത്തഞ്ച് വർഷങ്ങൾ പൂർത്തിയാക്കി. ഇന്ന് LKCA, Basildon and Southend, East London, North West London, Stevenage, Harlow എന്നീ ലണ്ടനിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന അഞ്ചു യൂണിറ്റുകളിലേക്ക് വളർന്നു വ്യാപിച്ചിരിക്കുകയാണ്.
LKCA യുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ നവംബർ 29-നുള്ള വിന്റർ പ്രോഗ്രാമിനോട് അനുബന്ധിച്ച് ആഘോഷകരമായി ആരംഭിക്കുമെന്ന് സംഘടന അറിയിച്ചു. വർഷം മുഴുവൻ നീളുന്ന ഈ ആഘോഷപരമ്പരയുടെ തുടക്കം നവംബർ 29-ന് ദിവ്യബലിയോടെ നടത്തപ്പെടും.
ദിവ്യബലിക്ക് ശേഷം നടക്കുന്ന ചടങ്ങിൽ സിൽവർ ജൂബിലി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കരോൾ ഗാനങ്ങൾ, പുരാതനപ്പാട്ട് മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, ജനറൽ ബോഡി മീറ്റിംഗ് എന്നിവയും നടക്കും.
ആഘോഷങ്ങളുടെ സുഗമമായ ഏകോപനത്തിനായി ജൂബിലി കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ക്നാനായ സമൂഹത്തിന്റെ ഐക്യം, ആത്മീയ-സാംസ്കാരിക വളർച്ച, യുവജന പങ്കാളിത്തം എന്നിവ ലക്ഷ്യമാക്കി വർഷം മുഴുവൻ പരിപാടികൾ സംഘടിപ്പിക്കുന്നതായും കമ്മിറ്റി അറിയിച്ചു.
സിൽവർ ജൂബിലി പ്രാർത്ഥനയും ലോഗോയും തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ഈ മഹത്തായ ക്നാനായ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിത്തീരാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
For further details please feel free to contact
LKCA President – Jibi John Anakuthickal 07368146789
LKCA Secretary -Jesso Mathew Thattarattu  07730581802
LKCA Treasurer -Thomas Pullattukalayil (Binu) 07862715685
Facebook Comments

Read Previous

കീഴൂർ ആകശാലയിൽ ഏലിയാമ്മ ജോൺ (92) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കരുതല്‍’ സിനിമയുടെ ഔദ്യോഗിക പ്രദര്‍ശന പോസ്റ്റര്‍ പ്രകാശനം നടത്തി