Breaking news

ചാമക്കാല ഇടവകയ്ക്ക് അഭിമാനമായി കല്ലിടിക്കിൽ അലോണ അൽഫോൻസാ ഫിലിപ്പും അയോണ എലിസബത്ത് ഫിലിപ്പും

ക്നാനായ സമുദായ അംഗങ്ങൾ ചേർന്ന് ഒരുക്കിയ ഷിജോ,റിമോണ വോയിസ്‌ (Rimona voice) കരിംങ്കുന്നo നേതൃത്വം നൽകിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനമായ “യേശുവെ നിത്യ സ്നേഹമെ” എന്നു തുടങ്ങുന്ന മനോഹര മായ ഗാനം, ചാമക്കാലാ പള്ളി ഇടവകയിലെ നവാഗത ഗായികമാരായ അലോണ അൽഫോൻസാ ഫിലിപ്പും, അയോണ എലിസബത്ത് ഫിലിപ്പുമാണ് മനോഹരമായി ആലപിച്ച് ഗാനം ജനശ്രദ്ധ പിടിച്ച് പറ്റി വൈറൽ ആയികൊണ്ടിരിക്കുന്നു. ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ഗായക സംഘത്തിൽ ഉള്ളവരാണ് അലോണ അൽഫോൻസാ ഫിലിപ്പും, അയോണ എലിസബത്ത് ഫിലിപ്പും. ചാമക്കാല ഇടവക ദേവാലയത്തിലെ ഈ കുരുന്നുകളുടെ പാട്ടുകൾ വൈറൽ ആയതോടുകൂടി വളരെ സന്തോഷത്തിലാണ് ചാമക്കാലയിലെ ഇടവക ജനസമൂഹം. ചാമക്കാല കല്ലിടിക്കൽ ഫിലിപ്പ് കെ ജോസഫിന്റെയും ഷാനറ്റ് ജോസിന്റെയും മക്കളാണ് അലോണ അൽഫോൻസാ ഫിലിപ്പും, അയോണ എലിസബത്ത് ഫിലിപ്പും . അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഡോണിയ ഫിലിപ്പ് ഏക സഹോദരനാണ്.അലോണ അൽഫോൻസാ ഫിലിപ്പും, അയോണ എലിസബത്ത് ഫിലിപ്പും
കൈപ്പുഴ സെന്റ് ജോർജ്ജ് VHS സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്, ഇതിനുമുമ്പ് നടന്ന സ്കൂൾ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ ഇവർ വാരിക്കൂട്ടിയിട്ടുണ്ട്. സംസ്ഥാനതല കലോൽസവത്തിൽ ഉറുദു സംഘഗാനത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. അതിരൂപതാതല മത്സരങ്ങളിൽ ക്രിസ്തീയ ഭക്തി ഗാനവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഈ കുരുന്നുകൾക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നതോടൊപ്പം ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഇനിയും കൂടുതൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ എന്ന് ക്നാനായ പത്രം ആശംസിക്കുന്നു.

ഈ കുരുന്നുകൾ ആലാപിച്ച മനോഹരമായ ഗാനം താഴെക്കാണം

https://youtu.be/I9Glfz0KaeI?si=gy0u6he-DF7Citlk

Facebook Comments

Read Previous

കടപ്ലാമറ്റം എഴുത്തുപുരയിൽ മേരി ജോസഫ് (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കൺവൻഷൻ വേദിയിൽ ബലിവേദിയൊരുക്കാനായി ലിറ്റർജി കമ്മറ്റിയംഗങ്ങൾ