Breaking news

കെ.സി.വൈ.എൽ അതിരൂപത സമിതി ഇടയനോടൊപ്പം പരിപാടി സംഘടിപ്പിച്ചു

കൂടല്ലൂര്‍: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത സമിതി കിടങ്ങൂര്‍ ഫൊറോനയുടെ സഹകരണത്തോടെ, കൂടല്ലൂര്‍ യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ ‘ഇടയനോടൊപ്പം’ പരിപാടി കൂടല്ലൂര്‍ പള്ളിയില്‍ ്സംഘടിപ്പിച്ചു. അതിരൂപതാ ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി. അതിരൂപതാ വൈസ് പ്രസിഡന്‍്റ് നിതിന്‍ ജോസിന്‍്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി , അതിരൂപത ചാപ്ളയിന്‍ ഫാ. റ്റീനേഷ് പിണര്‍ക്കയില്‍, കിടങ്ങൂര്‍ ഫൊറോന വൈസ് പ്രസിഡന്‍്റ് ഷേബ സാബു എന്നിവര്‍ സംസാരിച്ചു . ഗ്രൂപ്പ് ചര്‍ച്ചക്ക് ഫൊറോനാ സമിതി നേതൃത്വം കൊടുത്തു . ചര്‍ച്ചകള്‍ക്ക് മാര്‍ ജോസഫ് പണ്ടാരശേരില്‍ മറുപടി നല്‍കി. ലോഗോസ് ക്വിസ് മത്സരത്തില്‍ കോട്ടയം അതിരൂപതാ തലത്തില്‍ ഇ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തത്തെിയ കെ.സി.വൈ.എല്‍ കൂടല്ലൂര്‍ യൂണിറ്റ് അംഗം സ്റ്റെഫി ഫെലിക്സ് പുളിക്കിലിനെ കെ.സി.വൈ.എല്‍ അതിരൂപത സമിതി ആദരിച്ചു. അതിരൂപത ഭാരവാഹികളായ ജോണിസ് പി സ്റ്റീഫന്‍, ഷെല്ലി ആലപ്പാട്ട്, സി ലേഖ എസ്.ജെ.സി, അലന്‍ ജോസഫ് ജോണ്‍ , ബെറ്റി തോമസ് , കിടങ്ങൂര്‍ ഫൊറോന ചാപ്ളയിന്‍ ഫാ. സിറിയക് മറ്റത്തില്‍, കൂടല്ലൂര്‍ യൂണിറ്റ് ചാപ്ളയിന്‍ ഫാ. ജോസ് പൂതൃക്കയില്‍, ഫൊറോന ഭാരവാഹികള്‍ , യൂണിറ്റ് പ്രസിഡന്‍്റ് അലക്സിന്‍ തോമസ് , യൂണിറ്റ് ഭാരവാഹികള്‍ , എന്നിവര്‍ നേതൃത്വം നല്‍കി. 250 യുവജങ്ങങ്ങള്‍ പങ്കെടുത്തു .

Facebook Comments

Read Previous

പൂഴിക്കോൽ വലിയപറമ്പിൽ മാത്യു വി.കെ. (62) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

സണ്ണി മറ്റക്കര മെമ്മോറിയല്‍ ചെറുകഥാ മത്സര വിജയികള്‍