Breaking news

എന്റെ ക്‌നായിതോമാ പ്രകാശനം ചെയ്തു

St. Michale’s Media യുടെ ബാനറില്‍ ശ്രീ. ബിജുമോന്‍ ചാക്കോ അറയ്ക്കല്‍ രചിച്ച് ശ്രീ. ജേക്കബ് കൊരട്ടി സംഗീതം നല്‍കിയ ക്‌നായിതോമാ വല്ല്യപ്പോ തോമാ വല്ല്യപ്പോ എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനം ശ്രീ. മധു ബാലകൃഷ്ണനും ശ്രീമതി രഞ്ജിനി ജോസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.എ.ഡി. 345 ല്‍ ക്‌നായിതോമായുടെ നേതൃത്വത്തില്‍ ഏഴില്ലം എഴുപത്തിരണ്ട്കുടുംബങ്ങളുമായി അതിസാഹസികമായി നടത്തിയ ചരിത്ര കുടിയേറ്റത്തെ പൂര്‍ണ്ണമായും വരച്ച് കാട്ടിയ ഈ ഗാനം ക്‌നാനായ മക്കള്‍ എല്ലാവരും നെഞ്ചിലേറ്റി കഴിഞ്ഞു. പ്രേഷിത കുടിയേറ്റ യാത്രയുടെ മധ്യത്തില്‍ അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവും മാര്‍-ഗീവര്‍ഗീസ് അപ്രേം തിരുമേനിയും ചേര്‍ന്നാണ് എന്റെ ക്‌നായിതോമാ പ്രകാശനം ചെയ്തത്.നാളിതുവരെയും ഉള്ള ചരിത്രത്തില്‍ ക്‌നായിതോമായുടെ ധീര പ്രേഷിത പ്രവര്‍ത്തനത്തെ മറ്റൊരു ഗാനത്തിലും വിശേഷിപ്പിച്ചിട്ടി്‌ല. പ്രകാശന ചടങ്ങില്‍ KCC പ്രസിഡന്റ് ശ്രീ. തമ്പി എരുമേലിക്കരയും മറ്റ് വിശിഷ്ടാതിധികളും സന്നിഹിതരായിരുന്നു. മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ശ്രീ. ബിജുമോന്‍  അറയ്ക്കലിന്റെ ഈ ഉദ്യമത്തെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി.ക്‌നാനായമക്കള്‍ക്ക് എന്നും ഓര്‍മ്മിക്കാനും പാടാനും ക്‌നായിതോമായെ അടുത്തറിയുവാനും എന്റെ ക്‌നായിതോനമാ എന്ന ഈ ഗാനം എന്നും ഒരു മുതല്‍കൂട്ടാണ്.

link https://youtu.be/_ZSqUP9G-CY

*PLEASE, LIKE & SUBSCRIBE*…https://youtube.com/channel/UCbAKLxHO9UYYCMa93pTmYQg
Sent from Yahoo Mail for iPhone
Attachments areaPreview YouTube video എന്റെ ക്നായി തോമ LYRICS : BIJUMON CHACKO ARACKAL SINGERS : MADHU BALAKRISHNAN & RENJINI JOSE

Facebook Comments

knanayapathram

Read Previous

സേക്രഡ് ഹാർട്ട് സ്‌കൂൾ ജൂബിലി നിറവിൽ

Read Next

3rd Anniversary