Breaking news

കെ കെ സി എൽ കുട്ടികൾക്കായുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 26 ന്.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്സോസിയേഷൻ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6 വരെ രണ്ട് സെക്ഷനായി *EMBARK  2022* എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ലൈഫ് സ്കിൽ ട്രെയിനർ ബിജോ പാറശ്ശേരിൽ, കോട്ടയത്ത് നിന്നുള്ള ട്രയിനിംഗ് ടീമായ   “ടീം ആക്റ്റ് ” എന്നിവർ ഓൺലൈനായും ജീസസ് യൂത്ത് മിഡിൽ ഈസ്റ്റ് ആനിമേറ്റർ ജോജോമോൻ വർക്കി നേരിട്ടും ക്യാമ്പ് നയിക്കും.  രാവിലെ 9 ന് അബ്ബാസിയ ഇടവക അസിറ്റൻ്റ് വികാരി ഫാ. പ്രകാശ് തോമസ് ഉദ്ഘാടനം ചെയ്യും.  വൈകിട്ട് നടക്കുന്ന സമാപന പരിപാടിയിൽ കോട്ടയം അതിരൂപതാംഗം അൾജീരയിലെ അപ്പസ്തോലിക ന്യൂൺഷോ  ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കൽ പിതാവ് മുഖ്യാതിഥിയായി ഓൺലൈനിൽ പങ്കെടുക്കും. അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലോനിസ് ആശംസ നേരും. കുവൈറ്റ് കെ കെ സി എ യുടെയും കെ കെ സി എൽ പ്രോഗ്രാം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ക്യാമ്പിൻ്റെ വിജയത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

Facebook Comments

knanayapathram

Read Previous

ഭിന്നശേഷിയുള്ളവര്‍ക്ക് പരിഗണനയും പരിരക്ഷയും ഉറപ്പവരുത്തേണ്ടത് സാമൂഹിക ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

സ്‌നേഹസ്മരണക്ക്