Breaking news

ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാൾ 2021 ഡിസംബർ 11,12 തീയതികളില്‍. Live telecasting available

സൂര്യൻ എന്ന് അർത്ഥം വരുന്ന “ഇരവി’യും അനുഗ്രഹം എന്നർത്ഥമുള്ള മംഗലവും കൂടിച്ചേർന്ന ഇരവിമംഗലത്തിന്റെ സൂര്യതേജസ്സാണ് പരിശുദ്ധ അമലോത്ഭവമാതാവ്. കോട്ടയം അതിരൂപതയിൽ കടുത്തുരുത്തി വലിയപള്ളിയോട് ചേർന്നുള്ള ഇരവിമംഗലം ദേശത്ത് 1953 ഡിസംബർ 24-ാം തീയതി പരിശുദ്ധ അമലോത്ഭവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഈ ദൈവാലയം വിശ്വാസത്തിന്റെ കേന്ദ്രവും സ്നേഹത്തിന്റെ പ്രതീകവുമായി നിലകൊള്ളുന്നു. സ്വതന്ത്ര ഇടവകയായപ്പോൾ 1960 ജൂൺ 6 ന് പുതിയ ദൈവാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിച്ചു. 1961 ജൂലൈ 16 ന് ശിലാസ്ഥാപനം നടത്തുകയും 1964 മാർച്ച് 14 ന് അഭിവന്ദ്യ തോമസ് തറയിൽ പിതാവ്, പള്ളിയുടെ കൂദാശകർമ്മം നിർവഹിക്കുകയും ചെയ്തു. സഭയോടു ചേർന്ന്, ക്നാനായ സമുദായ പാരമ്പര്യങ്ങളെ മുറുകെ പിടിച്ച്, പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ ഈ ഇടവക സമൂഹം ലോകത്തെമ്പാടും വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ചു നിന്നു വളർന്നു കൊണ്ടേയിരിക്കുന്നു.

ഈശോയുടെ അമ്മയാകുവാൻ കൃപ ലഭിച്ച മറിയത്തെ (ലൂക്ക 1:28-32), ദൈവം ജന്മപാപരഹിതയാക്കി ജന്മം നൽകി. ജീവിതത്തിൽ പരിശുദ്ധി കാത്തുസൂക്ഷിച്ച അമലോത്ഭവയായ അമ്മയെ ഈശോ, നമ്മുടെയും അമ്മ യായി നൽകി – “ഇതാ നിന്റെ അമ്മ” (യോഹ. 19:27). അതെ, ഈശോയുടെ അമ്മ നമ്മുടെയും അമ്മ. ഈ ഇടവകയുടെ, ഈ നാടിന്റെ അമ്മയായ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവത്തിരുനാൾ, 2021 ഡിസംബർ 11,12 തീയതികളില്‍ ഭക്തി നിർഭരമായി, കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആഘോഷിക്കുകയാണ്. പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാൽ ലഭിച്ച ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും അമ്മയുടെ മാതൃക ഉൾക്കൊണ്ടുകൊണ്ട് പരിശുദ്ധിയിൽ വളരുവാനും ദൈവകൃപയിൽ നിറയുവാനും ഈ തിരുനാൾ ആചരണത്തില്‍ പങ്കെടുക്കുന്നതിനായി ഏവരെയും സാദരം ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ്‌ കരിമ്പുംകാലയില്‍ അറിയിച്ചു.

തിരുനാൾ തിരുക്കർമ്മങ്ങൾ
2021 ഡിസംബർ 11 ശനി

6.45 am : ജപമാല, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന
റവ. ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ

5.00 pm : ലദീഞ്ഞ് (ലക്ഷംകവല കുരിശുപള്ളി)
റവ. ഫാ. സ്റ്റാനി ഇടത്തിപറമ്പിൽ

5.30 pm : പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പ്രധാന റോഡുകളിലൂടെ രഥത്തിൽ എഴുന്നള്ളിക്കുന്നു.
വഴി: ലക്ഷം കവല-കക്കത്തുമല-അപ്പൻകവല (6.15 pm) –
ഇരുവേലികവല (6.30 pm) – കക്കത്തുമല ഊളംകുത്തി (7.00 pm)
പ്ലാമൂട് കവല (7.30 pm) -കുരിശുപള്ളി

8.00 pm : ലദീഞ്ഞ് (കുരിശുപള്ളി) റവ. ഫാ. ജോസ് പാട്ടകണ്ടം

8.30 pm : ധൂപപ്രാർത്ഥന (ഗാഗുൽത്താ)
8.45 pm : മാതാവിന്റെ തിരുസ്വരൂപപ്രതിഷ്ഠ (പള്ളിയിൽ)
റവ. ഫാ. ജിബിൻ കീച്ചേരിൽ

തിരുവചനസന്ദേശം
റവ. ഫാ. സജി മെത്താനത്ത്

പരിശുദ്ധ കുർബാനയുടെ ആശീർവാദം
വെരി. റവ. ഫാ. അബ്രാഹം പറമ്പേട്ട്

2021 ഡിസംബർ 12 ഞായർ

6.00 am : വിശുദ്ധ കുർബാന

7.00 am : ആഘോഷപൂർവകമായ വിശുദ്ധ കുർബാന
തിരുവചനസന്ദേശംറവ. ഫാ. ജോസഫ് ഈഴാറാത്ത്

10.00 am : ആഘോഷപൂർവകമായ തിരുനാൾ കുർബാനറവ. ഫാ. അലക്സ് ഓലിക്കര

തിരുനാൾ സന്ദേശം
റവ. ഫാ. ബാബു പാറത്തോട്ടുംകരയിൽ

പരിശുദ്ധ കുർബാനയുടെ ആശീർവാദം
റവ. ഫാ. ജോയി കാളവേലിൽ
തിരുനാൾ പ്രദക്ഷിണം
റവ. ഫാ. ഷാജി മുകളേൽ

2021 ഡിസംബർ 13 തിങ്കൾ

6.15 am : വിശുദ്ധ കുർബാന (പരേതസ്മരണ ഒപ്പീസ്, സെമിത്തേരി സന്ദർശനം

DAY 1 – 11.12.2021 LIVE LINK

DAY 2 – 12.12.2021 LIVE LINK

Facebook Comments

knanayapathram

Read Previous

കരിപ്പാടം: കളരിക്കല്‍ (തുരുത്തിയില്‍) ഏലിക്കുട്ടി ജോണ്‍ (93) നിര്യാതയായി. Live funeral telecasting available

Read Next

കുമളി പീടത്തട്ടേല്‍ ജോസഫ് ചാക്കോ (കൊച്ചേട്ടൻ, 92) നിര്യാതനായി. Live funeral telecasting available