മംഗലഗിരി : ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ എന്നിവയിലെ അംഗങ്ങളുടെ സംഗമം മംഗല്‍ഡാം മര്‍ത്ത്മറിയം ദൈവാലയത്തില്‍ സംഘടിപ്പിച്ചു. വികാരി ഫാ. എബ്രാഹം പുതുക്കുളത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. റെജി ചെരുവില്‍, കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജിമ്മി പനങ്ങാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ജോളി പനങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. സമുദായ സംഘടനകളുടെ ദൗത്യവും പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്ലാസ്സ് നയിച്ചു. ഇടവകയിലെ സമുദായസംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനു യോഗത്തില്‍ തീരുമാനമായി.