Breaking news

സ്നേഹനിധിയായ അച്ഛന് മകന്റെ സ്‌നേഹ സമ്മാനം

ആകശാല  ക്രിയേഷൻ നിർമ്മിച്ച്, ഡോ ഷീൻസ് ആകശാല  വരികൾ എഴുതിയ എൻ അച്ഛൻ എന്ന അതിമനോഹരമായ ഗാനം ഇന്ന് സോഷ്യൽ മീഡിയായിൽ തരംഗമായി മാറിയിരിക്കുകയാണ് . ഈ ഗാനം പാടിയിരിക്കുന്നത് പ്രശസ്ത ഗായകനായ മധു ബാലകൃഷ്ണൻ ആണ് , ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് ഉണ്ണികൃഷ്ണൻ നമ്പൂതിരി കുറ്റിക്കോൽ ആണ് . ഒരു മകൻ അച്ഛന് കൊടുക്കുന്ന ഒരു സ്നേഹസമ്മാനം ആയിട്ടാണ് ഈ ഗാനത്തിൻറെ വരികളിലൂടെ നമ്മൾ കടക്കുമ്പോൾ നമുക്ക് മനസിലാക്കുവാൻ  സാധിക്കുന്നത് .

വാല്‍സല്യം നിറഞ്ഞ ശാസനയിലൂടെ ജീവിതപാഠങ്ങൾ പകർന്നു, സ്നേഹത്തിന്റെ പാലാഴി ഉള്ളിലൊതുക്കി, പറക്കാൻ കൊതിച്ച നമ്മിലേക്ക്‌ ചിറകുകൾ ചേർത്ത് വച്ചു, താൻ സഹിച്ച കഷ്ടപ്പാടിന്റെ വേദന അറിയിക്കാതെ, നമ്മെ ജീവിക്കാൻ പഠിപ്പിച്ച്‌, നമ്മളെ ഓരൊരുത്തരെയും നാമാക്കി മാറ്റിയ: ഗുരു, ഒറ്റയാൾ പോരാളി, മുജ്ജന്മ സുകൃതം – അച്ഛൻ .

ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ക്നാനായ പത്രത്തിന്റെ ആശംസകൾ . ഈ മനോഹരമായ ഗാനം കേൾക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Facebook Comments

knanayapathram

Read Previous

യു കെ കെ സി വൈ എൽ പൂൾ &ബോൺമൗത് യൂണിറ്റിന് നവ നേതൃത്വം

Read Next

കടുത്തുരുത്തി മുണ്ടകപറമ്പിൽ അന്നമ്മ എബ്രഹാം (84 വയസ്സ് )നിര്യാതയായി LIVE FUNERAL TELECASTING AVAILABLE