Breaking news

‌ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ജനസേവനം ദൗത്യവും ശുശ്രൂഷയുമായി ഏറ്റെടുത്ത്‌ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക്‌ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അനുമോദന സമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി വിഭാവനം ചെയ്‌ത ഗ്രാമസ്വരാജ്‌ എന്ന ആശയത്തോട്‌ ചേര്‍ന്നുനിന്ന്‌ കൂടുതല്‍ നന്മ സാധാരണക്കാരായ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുവാന്‍ ജനപ്രതിനിധികള്‍ പരിശ്രമിക്കണം. ജനസേവനത്തിനായി ലഭ്യമാകുന്ന എല്ലാ അവസരങ്ങളും അറിഞ്ഞ്‌ പ്രയോജനപ്പെടുത്തണമെന്നും പിതാവ്‌ കൂട്ടിച്ചേര്‍ത്തു. കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി റവ ഫാ മൈക്കിള്‍ വെട്ടിക്കാട്ട്‌ ആമുഖ സന്ദേശം നല്‍കി. കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയ്‌ ഇടയാടില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ ലിബിന്‍ പാറയില്‍, ജെസ്സി ചെറുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു, ഡോ. മേഴ്‌സി മൂലക്കാട്ട്‌, ടി.സി. റോയി, ഡോ. ലൂക്കോസ്‌ തോമസ്‌ എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി. കോട്ടയം അതിരൂപതാഗംങ്ങളായ 81 പേരാണ്‌ ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വിജയികളായത്‌.

Facebook Comments

knanayapathram

Read Previous

മുത്തോലത്തച്ചൻ പൗരോഹിത്യ റൂബി ജൂബിലി നിറവിൽ

Read Next

ന്യൂ ജേഴ്സി : ക്നാനായ കത്തോലിക്ക ഇടവകയില്‍ സ്നേഹദുത് ക്രിസ്തുമസ ്സ്കരോളിന് തുടക്കമായി