Breaking news

തൊടുപുഴ: കൺവെട്ടത്ത് ഷോർട്ട് ഫിലിം: പ്രിവ്യൂ ഷോ സംഘടിപ്പിച്ചു. കലാകാരൻമാരെ ആദരിച്ചു.

തൊടുപുഴ: 

കോട്ടയം ഗ്രീൻ  ഡ്രീമേഴ്സിൻ്റെ ബാനറിൽ കെ.കെ.എൽ. ഗ്രൂപ്പ് നിർമ്മിക്കുന്ന കൺവെട്ടത്ത് എന്ന ഷോർട്ട് ഫിലിമിൻ്റെ റിലീസിംഗ് 2020 ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 10ന്  നടത്തി. അഭിനേതാക്കളുടേയും  പിന്നണി പ്രവർത്തകരുടേയും സംഗമത്തിൽ ഷോർട്ട് ഫിലിമിൻ്റെ പ്രിവ്യൂ ഷോ സംഘടിപ്പിച്ചു.  മിറാക്കിൾ വിഷ്വൽ മീഡിയാ ഹോം തീയേറ്ററിലാണ് പ്രിവ്യൂ ഷോ നടത്തിയത്.തുടർന്ന് അഭിനേതാക്കൾക്കും, ടെക്കനീഷ്യൻമാർക്കും,  നടിയും(കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ ഫെയിം), സംവിധായികയുമായ ജോത്സ്നാ മരിയ ജോഷി പ്രൊഡക്ഷൻ കമ്പനിയായ കോട്ടയം ഗ്രീൻ ഡ്രീമേഴ്സിനു വേണ്ടി മെമൻ്റോകൾ നൽകി ആദരിച്ചു.ചടങ്ങിൽ പ്രമുഖ നാടക നടൻ രവി പൊൻകുന്നം മുഖ്യ പ്രഭാഷണം നടത്തി.സംവിധായകൻ സനീഷ് രാമൻ, പ്രൊഡക്ഷൻ കൺട്രോളർ സ്റ്റീഫൻ ചെട്ടിക്കൻ, ഔസേപ്പ് നാരകംകുഴിയിൽ, റിജേഷ് കൂറാനാൽ, ജോഷി വിഗ്നെറ്റ്, രാജേഷ് മഹാദേവ എന്നിവർ പ്രസംഗിച്ചു.

Facebook Comments

knanayapathram

Read Previous

കൊവൻട്രി (യു കെ) : വി. യൂദാ തദേവൂസിന്‍െറ തിരുനാളും നവനാള്‍ നൊവേനയും

Read Next

ഓൺലൈൻ വടംവലി മത്സരത്തിന്റെ സമ്മാനത്തുകയും അതിന്റെ നാലിരട്ടിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി സെന്റ് മേരീസ് ഇരവിമംഗലം.