ജേക്കബ് കരികുളത്തിലിന്റെ ആദ്യ ബുക്ക് ” നോക്കൂ ഇവിടെ ഞാൻ തനിച്ചാണ് ” മുതിർന്ന മാധ്യമ പ്രവർത്തകൻ C.L തോമസ് കൈപ്പുഴയിൽ പ്രകാശനം ചെയ്തു , ടോം കരികുളം ആദ്യ കോപ്പി ഏറ്റു വാങ്ങി . സോഷ്യൽ മീഡിയയിലും , ഓൺലൈൻ മാധ്യമങ്ങളിലും കഥകളും ലേഖനങ്ങളും എഴുതി വരുന്ന ജേക്കബിന്റെ ആദ്യ ബുക്ക് ആണ് പുറത്തിറങ്ങിയത് . സമസ്യ പബ്ലിക്കേഷൻ ആണ് ബുക്ക് പുറത്തിറക്കിയത് . ജേക്കബ് കൈപ്പുഴ ഇടവക അംഗമാണ് . ഭാര്യ ലിത , മക്കൾ കെവിൻ , സാറ.
ക്നാനായ പത്രത്തിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള ജേക്കബ് കരികുളം തന്റെ ആദ്യ പുസ്തകം പ്രസിദീകരിച്ചതിൽ ക്നാനായ പത്രവും വളരെയേറെ സന്തോഷിക്കുകയും പ്രീയപ്പെട്ട ജേക്കബിന് ക്നാനായ പത്രം ടീമിന്റെയും വായനക്കാരുടെയും എല്ലാവിധആശംസകളും അഭിനന്ദനങ്ങളും നേരുന്നു
Facebook Comments