ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കാനഡയിലെ ക്നാനയമക്കളുടെ പ്രഥമദേവാലയവും , മിസ്സിസ്സാഗ രൂപതയിലെ ആറാമത്തെ ദേവാലയവുമായ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ദേവാലയത്തിൻറെ കൂദാശാകർമ്മം സീറോമലബാർ മിസ്സിസ്സാഗ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിൻറെ മഹനീയസാന്നിധ്യത്തിൽ കോട്ടയം അതിരൂപതാദ്ധ്യക്ഷനായ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് 2022 മെയ് 21 ശനിയാഴ്ച രാവിലെ 9 .30 ന് നിർവഹിക്കുന്നു . നാല്പതില്പരം വർഷങ്ങളുടെ കുടിയേറ്റപാരമ്പര്യം അവകാശപ്പെടാവുന്ന കാനഡയിലെ ക്നാനയസമൂഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെയും , തീഷ്ണമായ പ്രാർത്ഥനയുടെയും ഫലമായാണ് സ്വന്തമായ ദേവാലയം എന്ന സ്വപ്നം യാഥാർഥ്യമായിരിക്കുന്നത് .വികാരിയച്ചൻ ഫാദർ പത്രോസ് ചമ്പക്കര , കൈക്കാരന്മാരായ സാബു ജോസഫ് തറപ്പേൽ ,ബൈജു സ്റ്റീഫൻ കലമ്പംകുഴി , സെക്രട്ടറി സന്തോഷ് മേക്കര , ശ്രീ ജോജി വണ്ടന്മാക്കിൽ നേതൃത്വത്തിലുള്ള ബിൽഡിംഗ് കമ്മിറ്റി അംഗങ്ങൾ ,മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നിരന്തരമായ പരിശ്രമങ്ങളും ,ചിട്ടയായ പ്രവർത്തനങ്ങളും ദേവാലയം സ്വന്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു .