Breaking news

KCAC- ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു

ക്നാനായ കാത്തലിക് അസ്സോസിയേഷൻ ഓഫ് കാനഡയുടെ (KCAC ) ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ആഗസ്റ്റ് 7, 2021 മിസ്സിസ്സാഗ Meadowvale conservation park ൽ വച്ച് ഫാമിലി പിക്‌നിക് നടത്തി. ചിക്കാഗോയിൽ നിന്നുള്ള മുൻ KCCNA Vice President ശ്രീ സണ്ണി മുണ്ടപ്ലാക്കിൽ മെഗാ സ്പോൺസർ ആയിരുന്നു.കോവിഡിന്റെ നിയന്ത്രണമുണ്ടായിട്ടും അംഗങ്ങളുടെ പൂർണ സഹകരണം കൊണ്ട് പിക്‌നിക് ശ്രദ്ധേയമായി. പ്രസിഡണ്ട് സിബിൾ നീരാറ്റുപാറ എല്ലാവരെയും സ്വാഗതം ചെയ്തു. KCWFC ഭാരവാഹികൾ രെജിസ്ട്രേഷന് നേതൃത്വം നൽകി. സിജു മുളയിങ്കൽ, ലിജി മേക്കര എന്നിവരുടെ നേതൃത്വത്തിൽ, വിവിധ പ്രായത്തിലുള്ളവർക്കായി നടത്തിയ വളരെ പുതുമ നിറഞ്ഞ മത്സരങ്ങൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. വിജയികളായവർക്ക് KCAC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആകർഷകമായ സമ്മാനങ്ങൾ നൽകുകയുണ്ടായി. രാവിലെയും, ഉച്ചക്കും, വൈകുന്നേരവും നൽകിയ രുചികരമായ ഭക്ഷണം വളരെ മികച്ചതായിരുന്നു എന്ന് ഏവരും അഭിപ്രായപ്പെട്ടു. പിക്നിക്കിൽ പങ്കെടുത്ത എല്ലാവർക്കും , ഇതിനു വേണ്ടി വളരെയധികം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച എക്സിക്യൂട്ടിവ് അംഗങ്ങൾക്കും സെക്രട്ടറി ദീപു മലയിൽ നന്ദി അറിയിച്ചു.ഒരു വർഷത്തിലേറെയായി നീണ്ടുനിന്ന കോവിഡ് -19 ലോക്ക് ഡൗൺ പശ്ചാതലത്തിൽ ഒരു ചെറിയ ഇളവ് ലഭിച്ച സാഹചര്യത്തിൽ KCAC ഭാരവാഹികൾ അംഗങ്ങൾക്ക് ഒരുമിച്ചു കൂടുന്നതിനും, പരസ്പരം കാണുന്നതിനും, സൗഹൃദം പങ്കുവക്കുന്നതിനും അവസരം ഒരുക്കിയതിൽ സംഘടന അംഗങ്ങൾ സന്തോഷം അറിയിച്ചു.

Facebook Comments

knanayapathram

Read Previous

പള്ളിപണി മത്സരമൊരുക്കി ഒരു വാർഷികം

Read Next

നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍