Breaking news

സഭാവസ്‌ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

കോട്ടയം: വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ മൂന്ന്‌ നോവിസസിന്റെ സഭാ വസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും അഞ്ച്‌ ജൂണിയര്‍ സിസ്റ്റേഴ്‌സിന്റെ നിത്യവ്രതവാഗ്‌ദാനവും ജനറലേറ്റ്‌ ചാപ്പലില്‍ നടത്തി. തിരുകര്‍മ്മങ്ങള്‍ക്ക്‌ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അഫ്രേം വചനസന്ദേശം നല്‍കി. ഫാ. ലിജു മുളകുമറ്റത്തില്‍ ഒ.എസ്‌.എച്ച്‌ സഹകാര്‍മ്മികനായിരുന്നു.അമല ജോയി പുതുകുളത്തില്‍ പയസ്‌ മൗണ്ട്‌, റ്റീന ജോസ്‌ മന്നാകുളത്തില്‍ കുറുമുള്ളൂര്‍, ജെസ്റ്റീന എ.കെ ആക്കാട്ടുകുടിലില്‍ പയ്യാവൂര്‍ ടൗണ്‍ എന്നിവരാണ്‌ വ്രതവാഗ്‌ദാനം നടത്തിയവര്‍.സി. അന്ന കൊച്ചുവീട്ടില്‍ പറമ്പഞ്ചേരി, സി. റോഷ്‌നി കരിമാക്കില്‍ മോനിപ്പള്ളി, സി. ജോസി മുട്ടാട്ടുമലയില്‍ പയ്യാവൂര്‍ ടൗണ്‍, സി. ഇസ്‌ബെല്‍ പെരുമാനൂര്‍ പുന്നത്തുറ, സി. ഇവാനിയ ഐലാറ്റില്‍ പൂക്കയം എന്നിവരാണ്‌ നിത്യവ്രതവാഗ്‌ദാനം നടത്തിയവര്

Facebook Comments

knanayapathram

Read Previous

ഭവനനിര്‍മ്മാണ – പുനരുദ്ധാരണ പദ്ധതികളില്‍ പങ്കാളിത്തവുമായി ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍

Read Next

കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങള്‍ : ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്