കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേംമിന് Diaspora Knanaya Catholic Congress (DKCC) ന്റെ ആഭിമുഖ്യത്തിൽ എല്ലാ പ്രവാസി ക്നാനായ സംഘടനകളുടെയും സഹകരണത്തോടെ അനുമോദന യോഗം നടത്തുന്നു . ബഹുമാനപ്പെട്ട കോട്ടയം MP ശ്രീ തോമസ് ചാഴികാടൻ ഈ അനുമോദന യോഗം ഉൽഘാടനം ചെയ്‌തു സംസാരിക്കുന്നു . ഈ ശെനിയാഴ്ച സെപ്റ്റംബർ 12 തിയതി വൈകുന്നേരം 7 മണി ഇന്ത്യൻ സമയത്തു zoom വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടത്തപ്പെടുന്നത്. zoom ID , Password വിവിധ രാജ്യങ്ങളിലെ സമയം എന്നിവയെല്ലാം ഇതോടു കൂടി അയക്കുന്ന flyer ൽ കൊടുത്തിട്ടുണ്ട് .പതിറ്റാണ്ടുകളായുള്ള ക്നാനായ മലങ്കര സമൂഹത്തിന്റെ ആവശ്യമാണ് , പുനരൈക്യത്തിന്റെ നൂറാം വർഷീകാഘോഷവേളയിൽ നമുക്ക് ലഭിച്ചത്. ക്നാനായ മലങ്കര കത്തോലിക്കാ വിഭാഗത്തിന് ദൈവം നല്കിയ സമ്മാനമായ “മാർ അപ്രേം” സഭയിലെ പരിശുദ്ധാത്മാവിന്റെ വീണയായി മാറട്ടെ. നിയുക്ത പിതാവിലൂടെ ക്നാനായ സമുദായത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾ എന്താണെന്നും എന്തായിരിക്കുമെന്നും നമുക്ക് നേരിട്ടു സ്രെവിക്കുവാനുള്ള ഒരു അവസരമാണിത്. നമ്മുടെ നിയുക്ത പിതാവിനെ അനുമോദിക്കാനും അനുഗ്രഹം പ്രാപിക്കാനും പ്രവാസി ക്നാനായ മക്കൾക്ക് ആദ്യമായി കിട്ടിയ ഈ അവസരത്തിൽ എല്ലാവരും സംബന്ധിക്കണമെന്നും ഇതൊരു വൻ വിജയമാക്കണമെന്നും DKCC chairman ജ്യോതിസ് കുടിലിൽ അഭ്യർത്ഥിച്ചു .