കാരിത്താസ്: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സി. ബോര്‍ജിയ എസ്.വി.എം (92) നിര്യാതയായി. സംസ്‌കാരം നാളെ (26-6-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാരിത്താസ് വിസിറ്റേഷന്‍ മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം, കാരിത്താസ് സെന്റ് തോമസ് പള്ളിയില്‍. കിടങ്ങൂര്‍ കൈതവേലില്‍ പരേതരായ ജോസഫ് – ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സിറിയക്, പരേതരായ പോള്‍, ജോസ്, ഏലിയാമ്മ. സി. സ്റ്റെഫിന്‍ എസ്.വി.എം (ഒളശ്ശ) സഹോദരി പുത്രിയാണ്. പരേത നട്ടാശ്ശേരി, മ്രാല, കൂടല്ലൂര്‍, ചുങ്കം എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അധ്യാപികയായും ബി.സി.എം. ഹോസ്റ്റല്‍, കോട്ടയം സെന്റ് ആന്‍സ് സ്റ്റഡിഹൗസ്, ഇടയ്‌ക്കാട്ട്, കാരിത്താസ് എന്നിവിടങ്ങളിലും സേവനം ചെയ്‌തിട്ടുണ്ട്. മൃതദേഹം വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് കാരിത്താസ് വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ടുവരും
Facebook Comments