Breaking news

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. റോസ് മേരി SVM (58) നിര്യാതയായി

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. റോസ് മേരി SVM (58) നിര്യാതയായി. രാജപുരം
ഇടവക, പെരുംപുഞ്ചയിൽ പരേതരായ മാത്യു – മറിയാമ്മ എന്നിവരുടെ മകളാണ്. എബ്രഹാം, മത്തായി, അന്നമ്മ, ചിന്നമ്മ, മേരി, ഏലിയാമ്മ
എന്നിവർ സഹോദരങ്ങളാണ്.

1991 ൽ SVM സമൂഹത്തിൽ വ്രതവാഗ്ദാനം ചെയ്ത സിസ്റ്റർ കരിങ്കുന്നം, ഉഴവൂർ, മാലക്കല്ല്, ചിങ്ങവനം, കല്ലിശ്ശേരി, നട്ടാശ്ശേരി, മാഞ്ഞൂർ, ചമതച്ചാൽ, റാന്നി, പെരിക്കല്ലൂർ, ഇടക്കാട്ട്, കാരിത്താസ്
എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

മൃതദേഹം 3-6-2025, ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കിടങ്ങൂർ ലിറ്റിൽ ലൂർദ് വിസിറ്റേഷൻ മഠം ചാപ്പലിൽ കൊണ്ട് വന്ന് 9.15 ന് ഒപ്പീസും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗകർമ്മങ്ങളും നടത്തുന്നു. ഉച്ചകഴിഞ്ഞു 2 മണിക്ക് രണ്ടാം ഭാഗവും, വി. കുർബാനയും, 3.30 ന് അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ കാർമ്മികത്വത്തിൽ സമാപന ശുശ്രൂഷകളും നടത്തി മോക്ഷപുരയിൽ മൃതസംസ്കാരം

Facebook Comments

Read Previous

ട്രയാങ്കുലർ ഇൻ്റർനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കി ക്നാനായ സഹോദരങ്ങൾ

Read Next

ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പതിനഞ്ചാമത് ആഘോഷങ്ങളുടെ ഭാഗമായി മതബോധനസ്‌കൂൾ അധ്യാപകർക്കായി പിക്ക്നിക്ക് സംഘടിപ്പിച്ചു.