മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA
യൂണിറ്റുകളിലെ കൺവൻഷൻ ഒരുക്കങ്ങൾക്ക് കൂടുതൽ ഉണർവ്വേകി 21മത് UKKCA കൺവൻഷന്റെ ടിക്കറ്റ് വിതരണത്തിന് തുടക്കമാവുന്നു. UKയിലെ ഇതര കുടിയേറ്റവിഭാഗങ്ങൾക്കിടയിൽ UKKCA കരുത്തുകാട്ടിയതും വ്യത്യസ്തമായതും വാർഷികകൺവൻഷനുകളിലൂടെയാണ്. അംഗബലത്തിൽ കൂടുതലുള്ള ഇതരസമുദായ,മത വിഭാഗങ്ങൾക്കിടയിൽ വേറിട്ട ജനമായി തലയുയർത്തിനിന്ന് ക്നാനായ സമുദായം കരുത്തുകാട്ടിയത് വാർഷികകൺവൻഷനുകളുടെവിജയത്തിലൂടെയാണ്.സതീർത്ഥ്യരെ,ഇടവകക്കാരെ,നാട്ടുകാരെ,ബന്ധുക്കളെ,കുട്ടുകാരെ തേടിയെത്തി സ്നേഹബന്ധങ്ങളുടെ ഊഷ്മളത പുതുമഴയാവുന്നUKKCA കൺവൻഷൻ പകർന്നേകുന്ന അനുഭവം വിവരണാതീതമാണ്.
ഇന്ന് നോട്ടിംഗ്ഹാമിൽനടക്കുന്നടിക്കറ്റ് വിതരനോത്ഘാടനത്തെത്തുടർന്ന്, April 23 ന് നടക്കുന്ന കെൻറ് റീജിയൺ കൺവൻഷനിലുംBCN യൂണിറ്റുൾപ്പെടെ മറ്റു പലയൂണിറ്റുകളിലും നടക്കുന്ന ഈസ്റ്റർ ആഘോഷങ്ങളുംടിക്കറ്റ് വിതരണമേറ്റെട്ടുക്കുന്നതോകെ 20മത് കൺവൻഷന്റെ ഒരുക്കങ്ങളിലേയ്ക്കും തിരക്കുകളിലേയ്ക്കും UKയിലെക്നാനായക്കാർ കടക്കുകയായി. മുൻവർഷത്തേതുപോലെ Single entry ടിക്കറ്റ്,ഫാമിലി ടിക്കറ്റ്,ഫാമിലി സിൽവർ, ഫാമിലി ഗോൾഡൻ ടിക്കറ്റുകൾ 25,50,150,250 നിരക്കിലാണ് ഈ വർഷവും ലഭ്യമാക്കുന്നത്. ടിക്കറ്റ് വിതരണത്തിനുമുമ്പായി കൺവൻഷന്റെ വിജയത്തിനായി രൂപീകരിച്ച രജിസ്ടേഷൻ,റിസപ്ഷൻ, ലിറ്റർജി, പബ്ലിക്ക് മീറ്റിംഗ്, റാലി, കമ്മറ്റിയംഗങ്ങൾ ആദ്യവട്ടചർച്ചകളും പൂർത്തിയാക്കി.