

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA
കിതപ്പറിയാതെ കുതിയ്ക്കുന്ന UKയിലെ ക്നാനായ സംഘടനയുടെ മഹാസംഗമത്തിന് തിരി തെളിയുമ്പോൾ UKയിലെ ക്നാനായമനസ്സുകളിൽ മുളപൊട്ടുന്നത് ആമോദത്തിന്റെയും ആഹ്ളാദത്തിന്റെയും നവമുകുളങ്ങൾ.
വേറിട്ട ജനമാണെന്നും വ്യതിരക്തതയുടെ മക്കളാണെന്നും ഞങ്ങളെപ്പോലെയാകാൻ ഞങ്ങൾകുമാത്രമേയാവൂഎന്നും വിളിച്ചു പറഞ്ഞ് ക്നാനായജനം ആകാംക്ഷയോടെയും അഭിമാനത്തോടെയും കാത്തിരിയ്ക്കുന്ന വിസ്മയ സുദിനത്തിന്റെ ശംഖൊലി മുഴങ്ങുകയായി.
ആയിരങ്ങൾ ഒഴുകിയെത്തി ചരിത്രംസൃഷ്ടിച്ച കഴിഞ്ഞകൺവൻഷനുശേഷം നാലായിരംപേർക്ക് ഇരിപ്പിടമൊരുക്കാനാവുന്നതും അതിവിശാലവും നൂറുകണക്കിന് കോച്ചുകൾക്ക് പാർക്ക്ചെയ്യാവുന്നുമായ Stonelight park കൺവൻഎന് വേദിയാകുമ്പോൾ ചരിത്രത്തിലെ ഏറ്റവുംവലിയ കൺവെൻഷൻ വേദിയാണ് ക്നാനായ ജനത്തിനായി ഒരുങ്ങുന്നത.ഇംഗ്ലണ്ടിന്റെ മധ്യഭാഗമാണ് കൺവൻഷന് വേദിയാവുന്നത് എന്നത് കൂടുതൽ പേരെ പങ്കെടുപ്പിയ്ക്കാൻ യൂണിറ്റുകുക്ക് സഹായമാവും.
UKKCA യുടെ 20 മത് കൺവൻഷത് അനുയോജ്യമായ ആപ്തവാക്യം UK ക്നാനായ മക്കളിൽ നിന്ന് ക്ഷണിയ്ക്കുന്നുi
കൺവൻഷൻ വേദിയിൽ മുഖരിതമാവുന്ന, 51 യൂണിറ്റുകളും റാലിയിൽ ഉയർത്തിപ്പിടിയ്ക്കുന്ന ആപ്തവാക്യത്തിനനുസരിച്ചാണ്, ക്നാനായ യുവപ്രതിഭകൾ അരങ്ങിൽ ഇന്ദ്രജാലം തീർക്കുന്ന സ്വാഗതനൃത്തത്തിനുവേണ്ടിയുള്ള വരികൾ രചിയ്ക്കപ്പെടുന്നത്.
March 15 നുമുമ്പ് ukkca345@gmail.com എന്ന email ലൂടെ UKKCA ജനറൽ സെക്രട്ടറിയ്ക്ക് നൽകേണ്ടതാണ്. തെരെഞ്ഞെടുകപ്പെടുന്ന ആപ്തവാക്യം നൽകുന്നയാളെ കൺവൻഷൻ വേദിയിൽ ആദരിയ്ക്കുന്നതാണ്i