UKKCA Birmingham യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ശനിയാഴ്ച (18.04.26) രാവിലെ 11 മണി മുതൽ

സ്വന്തം ലേഖകൻ

UKKCA യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ Birmingham യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കും.വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട UKKCA Central Committee ക്ക് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഈസ്റ്റർ പരിപാടികളിൽ വച്ച് വച്ച് ukkca കൺവെൻഷന്റെ ടിക്കറ്റ് വിതരണം നടക്കുന്നതാണ്.ശനിയാഴ്ച നടക്കുന്ന ഈ മഹത്തായ ഈസ്റ്റർ ആഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി BKCA കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിജു ചക്കാലക്കലും സെക്രട്ടറി ഗബ്രിയേൽ മാത്യുവും അറിയിച്ചു. BKCA കുടുംബത്തിലെ എല്ലാ ക്നാനായക്കാരെയും ഈ ആഘോഷത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു.

 

Facebook Comments

Read Previous

UKKCA യുടെ മുൻ കാല കമ്മറ്റികളിൽ ട്രഷററും, നിലവിലെ കമ്മറ്റിയിൽ UKKCA PRO യും ആയ ശ്രീ. മാത്യൂ പുളിക്കതൊട്ടിയിലിൻ്റെ പ്രിയ മാതാവ് ആലീസ് ചാക്കോ(79) നിര്യാതയായി