സ്വതന്ത്ര സോഫ്റ്റ്‌വെയർ ശില്പശാല

മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം എസ് ഇ എസ് കോളജിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവും സാങ്കേതിക വിദ്യാ ശില്പശാലയും നടത്തി. എസ് ഇ എസ് കോളജ് പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു. മേരിലാന്റ് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് വകുപ്പ് തലവൻ ഡോ. കെ. വി.  പ്രദീപ്‌  മുഖ്യപ്രഭാഷണവും കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ ആമുഖപ്രഭാഷണവും നടത്തി.
തുടർന്ന് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തിയ ശില്പശാല നടന്നു.  സ്ക്രൈബസ്, ഓപ്പൺടൂൺസ്, സ്ക്രാച്ച് 3, പിക്റ്റോബ്ലോക്സ് തുടങ്ങിയ സ്വതന്ത്ര സങ്കേതങ്ങൾ പരിചയപ്പെടുത്തിയ സെഷനുകൾ ഉണ്ടായിരുന്നു.  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനുഗ്രഹ ബിജു, ലിയ റോയ്, അക്ഷര എം. വി., ആയിഷ മുഹമ്മദ്‌ കുഞ്ഞി, ഫാത്തിമത്ത് സജ, റിദ ഫാത്തിമ, അകിൻ ജോമി, അഭിനവ് സി. വി. എന്നിവർ സെഷനുകൾ നയിച്ചു. കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷീന, ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുനിത ജോസഫ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഐ ടി കോഡിനേറ്റർ സ്റ്റീഫൻ തോമസ്, വിദ്യാർഥികളായ അനന്യ പി. വി., ഫാത്തിമത്ത് സന എ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബിരുദ വിദ്യാർഥികൾക്ക് പത്താം തരം വിദ്യാർഥികൾ പുത്തൻ അറിവുകൾ പകർന്നു നൽകിയ ശില്പശാല തികച്ചും ശ്രദ്ധേയവും വൈവിധ്യമേറിയതും  ആയിരുന്നു.
Facebook Comments

Read Previous

ക്നാനായ റീജിയൻ വിൻസെന്റ് ഡി പോൾ ദിനം ആചരിച്ചു

Read Next

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം തനിമയിലൊരു പൊന്നോണരാവ് 2025 വര്‍ണാഭമായി ആഘോഷിച്ചു