Breaking news

സെമിനാർ സംഘടിപ്പിച്ചു

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്കുതകുന്ന ഒരു സെമിനാർ ഇടവകയിലെ മതബോധന സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബ്ര. ബിനിൽചാക്കോ F.S.S.P സെമിനാറിനു നേതൃത്വം നൽകി. കൗമാരകാലഘട്ടത്തിൽ വിശ്വാസജീവിതത്തിനു പ്രാമുഖ്യം നൽകി സുകൃതങ്ങളാൽ ജീവിതത്തെ ബലപ്പെടുത്താനും ആത്മീയ ഉണർവിന്റെ അനുഭവങ്ങൾ സ്വന്തമാക്കാനും ഈ സെമിനാർ സഹായിച്ചതായി ഇടവകയിലെ വിശ്വാസപരിശീലനത്തിന്റെ ചുമതല വഹിക്കുന്ന DRE സക്കറിയ ചേലയ്ക്കൽ അഭിപ്രായപ്പെട്ടു. വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ,മതബോധനഅദ്ധ്യാപകർ,
അസി. DRE മാരായ ജോബി ഇത്തിത്തറ, കൊളീൻ കീഴങ്ങാട്ട് എന്നിവർ ഈ സെമിനാർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Facebook Comments

knanayapathram

Read Previous

UK അരീക്കര സംഗമം മെയ് മാസം 4 , 5 തീയതികളിൽ

Read Next

ചാമക്കാലാ വെള്ളാപ്പള്ളിമ്യാലിൽ(പാലച്ചുവട്ടിൽ) എൻ.യു അബ്രാഹം നിര്യാതനായി Live Telecaating Available