പിറവം: കെ.സി.സി പിറവം ഫൊറോനാ പ്രവര്‍ത്തന ഉദ്ഘാടനം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ നടന്നു. ഫൊറോനാ
പ്രസിഡന്റ് മോന്‍സി കുടിലില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്ത്മലയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാ. തോമസ്
പുതിയകുന്നേല്‍ സമുദായ പഠന ക്ളാസ് നയിച്ചു. ഫൊറോനാ സെക്രട്ടറി ഡോ. സുനേഷ് തമ്പി അരീച്ചിറ സ്വാഗതം ആശംസിച്ചു. ഫൊറോന ചാപ്ളയ്ന്‍ ഫാ. മാത്യു പാറത്തോട്ടുംകരയില്, ഫൊറോന വികാരി ഫാ. തോമസ് പ്രാലേല്‍, അതിരൂപത ട്രഷറര്‍ ജോണ്‍ തെരുവത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൊറോന ട്രഷറര്‍ ബേബി വെള്ളാപ്പിള്ളില്‍ നന്ദി പറഞ്ഞു.
Facebook Comments