Breaking news

ക്യാൻബറയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അർജിന്റെ വിയോഗം.

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക മംഗലത്തു പരേതരായ അബ്രഹാം-സെലിൻ ദമ്പതികളുടെ മകനും, ക്യാൻബറയിൽ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറുമായ, അർജിൻ അബ്രഹാമിന്റെ (37) അപ്രതീക്ഷിതമായ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് ക്യാൻബറ മലയാളികൾ. ശനിയാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് ആംബുലൻസ് എത്തി ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കല്ലറ പഴയപ്പള്ളി ഇടവക മണ്ണാട്ടുപറമ്പിൽ അബ്രഹാം എൽസമ്മ മകൾ നീന്റുവാണ് ഭാര്യ.മക്കൾ അലീസ അർജിൻ, അബ്രഹാം അർജിൻ സഹോദരങ്ങൾ മീട്ടി ഡാലി, ഡാനിയ വിബിൻ. സംസ്കാരം പിന്നീട്.

Facebook Comments

knanayapathram

Read Previous

പാച്ചിറ കരീപ്പറമ്പില്‍ മറിയാമ്മ തോമസ്‌ (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

മാഞ്ഞൂർ സൗത്ത് പറപ്പള്ളിൽ സാജൻ ഫിലിപ്പ്(53) നിര്യാതനായി