Breaking news

വനിതാസ്വാശ്രയസംഘ മഹോത്സവവും, ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍സോഷ്യല്‍ സര്‍വ്വീസ സൊസൈറ്റിയുടെആഭിമുഖ്യത്തില്‍ മടമ്പംഫൊറോനയില്‍പ്പെട്ട വിവിധയൂണിറ്റുകളിലെ സ്വാശ്രയസംഘാഗങ്ങള്‍ക്കുവേണ്ടിയുള്ള സ്വാശ്രയസംഘസംഗമവും, ക്രിസ്മസ് ആഘോഷവും പയ്യാവൂര്‍ സെന്‍്റ ്സെബാസ്റ്റ്യന്‍ പള്ളി ഓഡിറ്റോറിയത്തില്‍വച്ച് സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സ്വാശ്രയസംഘാഗങ്ങള്‍ക്കായി വടംവലി, തേങ്ങാചിരവല്‍, സവാള അരിയല്‍, ക്രിസ്മസ് അപ്പൂപ്പന്‍ ഡാന്‍സ് എന്നി മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടയി. പൊതുസമ്മേളനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി.അഡ്വ. സാജുസേവ്യര്‍ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ബറുമറിയംപാസ്റ്ററല്‍ സെന്‍്റര്‍ഡയറക്ടര്‍ ഫാ. ജോയ്കട്ടിയാങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. മടമ്പം ഫൊറോന പള്ളിവികാരി. ഫാ. ഫിലിപ്പ്രാമച്ചനാട്ട് ക്രിസ്മസ്സന്ദേശം നല്കുകയും, കേക്ക്മുറിച്ച്ആഘോഷപരിപാടികളുടെ തുടക്കംകുറിക്കുകയുംചെയ്തു. മലബാര്‍സോഷ്യല്‍സര്‍വ്വീസ്സൊസൈറ്റിസെക്രട്ടറി. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതംആശംസിച്ചു. തുടര്‍ന്ന് മത്സര പരിപാടികളില്‍ പങ്കെടുത്ത്വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്യുകയുംചെയ്തു. പയ്യാവൂര്‍സെന്‍്റ് സെബാസ്റ്റ്യന്‍ പള്ളിവികാരി. ഫാ. ജെയ്സണ്‍ പള്ളിക്കര, ഗ്രാമപഞ്ചായത്ത്അംഗം ടി. പി.അഷ്റഫ്എന്നിവര്‍ആശംസാപ്രസംഗം നടത്തി. അബ്രാഹംഉള്ളാടപ്പുള്ളില്‍ നന്ദി പറഞ്ഞു. മാസ്സ്സ്റ്റാഫംഗങ്ങളായ വിനു ജോസഫ്, കൃഷ്ണകുമാരി,  ഷീജ, റെനി സിബി, ആനിമേറ്റേഴ്സ്എനിവര്‍ നേതൃത്വം നല്കി.

 

Facebook Comments

knanayapathram

Read Previous

മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി വിതരണോദ്ഘാടനം നടത്തി

Read Next

കടുത്തുരുത്തി കുന്നശ്ശേരി കെ. ജെ. ഫിലിപ്പ് (കുഞ്ഞുമോന്‍, 80) നിര്യാതനായി. Live funeral telecasting available