കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പ്രഥമ തിരുനാളിനു കൊടികയറി.

ലണ്ടൻ : സെക്രെട് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പ്രധാന തിരുനാളിനു ഇടവക വികാരി വെരി റവ ഫാ പത്രോസ് ചമ്പക്കര കൊടി ഉയർത്തികൊണ്ട് തുടക്കം കുറിച്ചു. തിരുഹൃദയ രൂപം എഴുന്നള്ളി വച്ചു ലദീഞ്ഞും ആഘോഷമായ പാട്ടു കുർബാനയും നടത്ത പെട്ടു. കുർബാനക്ക് പ്രധാന കർമികത്വം വഹിച്ചത്,  കാനഡയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിനുവേണ്ടി സഭാ സംവിധാനത്തിന് തുടക്കം കുറിച്ച റവ ഫാ ജോർജ് പാറയിൽ ആണ്. കുർബാന മധ്യേ അച്ചൻ നൽകിയ സന്ദേശത്തിൽ തിരുഹൃദയ സ്നേഹത്തെപ്പറ്റി ആഴത്തിൽ സംസാരിക്കുകയുണ്ടായി. കുർബാന സഹകർമ്മിക്ത്വം വഹിച്ചത്
. തുടർന്ന് സ്നേഹവിരുന്നോട് കൂടി കർമ്മങ്ങൾ അവസാനിച്ചു.
തിരുനാൾ ദിനത്തിന്റെ രണ്ടാം ദിവസം കുബാനക്ക് കർമ്മിക്ത്വം വ ഹിക്കുന്നത് ലണ്ടൻ സെന്റ് മേരിസ് സിറോ മലബാർ ഇടവക വികാരി റവ ഫാ പ്ലോജൻ കണ്ണമ്പുഴ ആണ്. തുടർന്ന് ജപമാല പ്രദർഷണം കുർബാനയുടെ ആശിർവാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച ജൂലൈ 10 തിയതി വൈകുന്നേരം അഞ്ചു മണിക്ക്, മിസ്സിസ്സാഗ രൂപതാ മെത്രാൻ മാർ ജോസ് കല്ലുവേലിൽ പ്രധാന കാർമികത്വത്തിൽ തിരുനാൾ കുർബാനഅർപ്പിച്ചു കൊണ്ട് തിരുനാൾ സന്ദേശം നൽകുന്നതാണ്. തിരുനാൾ പ്രതിക്ഷണവും കാനഡ KCYL അംഗങ്ങളുടെ ചെണ്ട മേളവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.                                                                                                                                                                 
Facebook Comments

Read Previous

IMS മിഷിനറി സമൂഹത്തിലെ അംഗമായ ബ്രദർ ജയപ്രകാശ് നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

Read Next

ശാക്തീകരണത്തോടൊപ്പം നേതൃത്വ പാടവവും വളര്‍ത്തിയെടുക്കുവാന്‍ സ്വാശ്രയസംഘങ്ങള്‍ വഴിയൊരുക്കി – മന്ത്രി റോഷി അഗസ്റ്റിന്‍