Breaking news

കുവൈറ്റ് ക്നാനായ വിമൻസ് ഫോറത്തിൻ്റെ (KKWF) നേത്യത്വത്തിൽമാതൃദിനവും നഴ്സസ്ദിനവും ആഘോഷിക്കുന്നു.

കുവൈറ്റ് ക്നാനയ കൾച്ചറൽ അസോസിയേഷൻ്റെ വനിതാ വിഭാഗം KKWF ൻ്റെ നേത്യത്വത്തിൽ
മാതൃദിനവും നഴ്സസ്ദിനവും സംയുക്തമായി മെയ് 14 ശനിയാഴ്ച ആഘോഷിക്കുന്നു.
അബ്ബാസിയ ആർട്ട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മുതൽ പരിപാടികൾ ആരംഭിക്കും. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ (ജൂനിയർ) പ്രിൻസിപ്പാൾ ഷെർളി ഡെന്നിസ് മുഖ്യാതിഥിയായി പങ്കെടുക്കും. മുതിർന്ന അമ്മമാരെയും, കുവൈറ്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വരുന്ന നഴ്സസിനെയും ചടങ്ങിൽ ആദരിക്കും. KKWF ൻ്റെ ലോഗോ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്. മാർഗ്ഗം കളി തുടങ്ങി നിരവധി കലാപരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടും.

ആഘോഷ പരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ചെയർപേഴ്സൺ ഷൈനി ജോസഫ്, സെക്രട്ടറി സിനി ബിനോജ്, ട്രെഷറർ മിനി സാബു എന്നിവർ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

അറുനൂറ്റിമംഗലം ചരളേൽ ഏലിയാമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

വെളിയനാട് ജേക്കബ് തോമസ് (13, ചാക്കോപ്പി) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE