Breaking news

ഫാ സജി തോട്ടത്തിൽ യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലിൻ

സ്വന്തം ലേഖകൻ

ഫാദർ സജി തോട്ടത്തിലിന് യു കെ കെ സി വൈ എൽ ന്റെ പുതിയ നാഷണൽ ചാപ്ലിൻയായി മാർ മാത്യു മൂലക്കാട്ട് നിയമിച്ചു. യൂ കെ കെ സി വൈ എൽ ചാപ്ലയൻ ആയിരുന്ന സീറോ മലബാർ ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ ഫാ സജി മലയിൽ പുത്തൻപുരയുടെ ഒഴിവിലേക്കാണ് പുതിയ നിയമനം.കോട്ടയം ആലുവ എന്നീ സ്ഥലങ്ങളിൽ സെമിനാരി പഠനശേഷം കിടങ്ങൂർ നിലമ്പൂർ ഇടവകകളിൽ ഫാ സജി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുജറാത്തിൽ നടന്ന ഭൂകമ്പ സമയത്തു അച്ഛൻ നടത്തിയ സേവനങ്ങൾ ഏറ്റവും പ്രശംസനീയമാണ്. 2006ൽ യുകെയിലെത്തിയ ഫാ സജി ഒരു പതിറ്റാണ്ടുകാലമായി ന്യൂ കാസിലിൽ വൈദികനായി സേവനമനുഷ്ഠിച്ചുവരികയാണ് . മികച്ച സംഘാടക പാടവുമുള്ള അച്ഛന്റെ വരവോടുകൂടി യു കെയിൽ യുവജനങ്ങൾ കൂടുതൽ കരുത്ത് ആർജിക്കുമെന്ന് പ്രതീഷിക്കുന്നു . ഫാ സജി തോട്ടത്തിലിന് ക്നാനായ പത്രത്തിന്റെ എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം ക്നാനായ യുവ ജനങ്ങൾക്കൊപ്പം അച്ഛൻറെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ നേരുകയാണ്.നിലവിലെ അസിസ്റ്റന്റ് നാഷണൽ ചാപ്ലിയനായ ഫാ ജിബിൻ പാറടിയിൽ തുടർന്നും ഫാ സജി തോട്ടത്തിലിനൊപ്പം അസിസ്റ്റന്റ് ചാപ്ളിൻയായി തുടരും

Facebook Comments

knanayapathram

Read Previous

പ്രതിസന്ധികളില്‍ തളരാതെ ക്നാനായ സമുദായം

Read Next

ഇന്ത്യാപ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച ഓൾറൗണ്ടർ മാധ്യമപ്രവർത്തകനായി അനിൽ മറ്റത്തിക്കുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.