സ്റ്റീഫൻ ചൊള്ളംബേൽ (പി.ആർ.ഒ)
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഈ വർഷത്തെ ആദ്യബാച്ചിന്റെ ആദ്യകുർബാന സ്വീകരണം മെയ് 30 ഞായറാഴ്ച നടത്തപ്പെട്ടു. 9 കുട്ടികളാണ് ആദ്യബാച്ചിൽ ആദ്യ കുർബാന സ്വീകരിച്ചത്. ഇടവക വികാരി ഫാ . തോമസ് മുളവനാൽ ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ.വർഗീസ് ആലുംചുവട്ടിൽ സഹകാർമിനായിരുന്നു. മൂന്നു ബാച്ചുകളായി നടത്തുന്ന ആദ്യകുർബാന സ്വീകരണം, അടുത്ത ബാച്ച് ജൂലൈ 4നും ആഗസ്റ് 7നും നടത്തപ്പെടുന്നതാണ് . അധ്യാപകർ ,സിസ്റ്റേഴ്സ്, പള്ളി എക്സിക്യൂട്ടീവ് , മാതാപിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ ആദ്യകുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ ക്രമീകരിച്ചു
Facebook Comments