Breaking news

കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം

ഓസ്ട്രേലിയ: ക്വീൻസ്‌ലാൻഡിൽ ബ്രിസ്‌ബേൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്നാനായ കാത്തലിക് കോൺഗ്രസ് ക്വീൻസ്‌ലൻഡ്( KCCQ ) ന്റെ യുവജനവിഭാഗമായ Knanaya Catholic Youth League Queensland (KCYLQ )2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടത്തു.Triz Jaimon (President), Raon Rajan (Secretary), Tom Chettiyath (Treasurer),Allen John (Vice President ), Jerin James (Joint Secretary)എന്നിവരാണ് പുതിയ ഭാരവാഹികൾ. ഏപ്രിൽ പതിനേഴാം തീയതി  KCCQ ഈസ്റ്റർ ആഘോഷവേളയിൽ നടന്ന പൊതു സമ്മേളനത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. KCCQ പ്രസിഡണ്ട് ജയിംസ് മണ്ണാത്തുമാക്കിൽ  ഡയറക്ടറായും കമ്മിറ്റി അംഗങ്ങളായ സ്റ്റെബി ചെറിയാക്കൽ, ജിജിമോൾ കണ്ടത്തിൽ എന്നിവർ യൂത്ത് കോഡിനേറ്റർസ് ആയും ചുമതലയേറ്റു.ക്നാനായ യുവജനങ്ങൾ സമുദായ തനിമയിലും സാഹോദര്യത്തിലും വളർന്നു വരുവാൻ വേണ്ട കർമ്മപരിപാടികളുമായി കെസിവൈഎൽ ക്യു -വിനെ മുന്നോട്ട് നയിക്കുമെന്ന് പുതിയ പ്രസിഡണ്ട്  ട്രിസ് ജെയ്മോൻ  അറിയിച്ചു.

Facebook Comments

knanayapathram

Read Previous

KCYLO ടൗൺസ്‌വിൽ മാതൃദിനവും നഴ്സസ് ഡേയും ആഘോഷിച്ചു.

Read Next

കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഫാ. ജോസഫ് ഈഴറാത്ത് കാര്‍ പഞ്ചായത്തിന് നല്‍കി