Breaking news

അസീസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജര്‍മന്‍ B2 വിജയികളെ ആദരിച്ചു

ഭരണങ്ങാനം: അസീസി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫോറിന്‍ ലാംഗ്വേജസില്‍ നിന്നും 2021 ല്‍ ജര്‍മന്‍ ഭാഷയില്‍ ബിടു പരീക്ഷ വിജയിച്ച 42 വിദ്യാര്‍ത്ഥികളെ ഇന്‍സ്റ്റിറ്റിയീട്ടില്‍ നടന്ന യോഗത്തില്‍ ആദരിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ്‌ മാര്‍ ഗീവര്‍ഗീസ്‌ അഫ്രേം ചടങ്ങില്‍ വിജയികള്‍ക്ക്‌ മൊമെന്റോ നല്‍കി അനുമോദിച്ചു. കുട്ടികളുടെ കഠിനാധ്വാനവും അസീസി ഇന്‍സ്റ്റിറ്റിയൂട്ടിലെ ചിട്ടയായ പരിശീലനവുമാണ്‌ ഈ വിജയത്തിന്‌ പിന്നിലെന്ന്‌ ബിഷപ്പ്‌ മാര്‍ ഗീവര്‍ഗീസ്‌ അഫ്രേം പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ ഫാ. ജെബി മുഖചിറയില്‍ അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ അസീസി ആര്‍ക്കേട്‌ റക്‌ടര്‍ ഫാ. സിബി പാറടിയില്‍ സംസാരിച്ചു. തുടര്‍ന്ന്‌ വിജയികള്‍ അവരുടെ പഠന അനുഭവങ്ങള്‍ പങ്കുവച്ചു.
ജര്‍മ്മനിയില്‍ പഠനവും തൊഴിലവസരങ്ങളും തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായിട്ടുള്ള പുതിയ ജര്‍മ്മന്‍ ഭാഷാപഠന ബാച്ചുകളിലേക്ക്‌ അഡ്‌മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9961246648.

Facebook Comments

knanayapathram

Read Previous

കിടങ്ങൂര്‍ കോയിത്തറ ലിറ്റി ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

മാന്നാനം കുന്നത്തേട്ട് ബിന്ദു തോമസ് (42) നിര്യാതയായി. LIVE TELECASTING AVAILABLE