Breaking news

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 14 – മത് മീറ്റിംഗ് ബാംഗ്ലൂർ ഫൊറോനയിൽ.

കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ “SPALANCATE” യുടെ 14 – മത് മീറ്റിംഗ് ഒക്ടോബർ 25 – നു ഞായറാഴ്ച രാവിലെ 11 മണിക്ക് ബാംഗ്ലൂർ ഫൊറോനയിലെ യുവജനങ്ങളുമായി ഓൺലൈനായി സൂമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം ആശംസിക്കും. അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിക്കുന്ന യോഗം ബാംഗ്ലൂർ ഫൊറോന പ്രസിഡന്റ് ഡോൺ ജോസ് കണിയാപറമ്പിൽ  ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂർ ഫൊറോന ചാപ്ലയിൻ ഫാ. ബിബിൻ അഞ്ചെമ്പിൽ ആമുഖസന്ദേശം നൽകുകയും, മുൻ അതിരൂപത പ്രസിഡന്റ് സാജു കണ്ണമ്പള്ളി മുഖ്യാതിഥിയായിരിക്കുകയും ചെയ്യും. കെ.സി.വൈ.എൽ മലബാർ റീജിയൻ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത് അനുഗ്രഹപ്രഭാഷണം നൽകുകയും, മലബാർ റീജിയൻ പ്രസിഡന്റും, അതിരൂപത വൈസ് പ്രസിഡന്റുമായ ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ യോഗത്തിന് ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്യും. കെ.സി.വൈ.എൽ മലബാർ റീജിയൻ സെക്രട്ടറിയും അതിരൂപത ജോയിന്റ് സെക്രട്ടറിയുമായ അമൽ അബ്രഹാം യോഗത്തിന് കൃതജ്ഞത അർപ്പിക്കും. പരിപാടിയിൽ കെ.സി.വൈ.എൽ അതിരൂപത, മലബാർ റീജിയൻ, ബാഗ്ലൂർ ഫൊറോന സമിതി അംഗങ്ങളും, ബാംഗ്ലൂർ ഫൊറോനയിലെ വിവിധ ഇടവകളിൽനിന്നുമുള്ള യുവജനങ്ങളും പങ്കെടുക്കും.

Facebook Comments

knanayapathram

Read Previous

ഡി വൈ എസ് പി റെജി എബ്രഹാം പി മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി

Read Next

ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.