Breaking news

ഡാളസ്‌ ഇടവകയെ ചേര്‍ത്തുപിടിച്ച്‌ യുവജനശക്തി

ഇടവക ദൈവാലയത്തോടുള്ള സ്‌നേഹം പ്രകടമാക്കിക്കൊണ്ട്‌ ഡാളസ്‌ ഇടവകയിലെ യുവജനങ്ങള്‍ മാതൃകയാകുന്നു. യുവജനങ്ങള്‍ ദൈവാലയത്തില്‍നിന്ന്‌ അകലുന്നു എന്ന സ്വരം ഉയരുമ്പോള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഇവിടെ വ്യത്യസ്ഥമാകുന്നു. ക്‌നാനായ റീജിയണ്‍ ഡാളസ്‌ ക്രിസ്‌തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ  32 യുവജനങ്ങളാണ് അടുത്ത വര്‍ഷം തങ്ങളുടെ ഇടവക ദൈവാലയത്തിന്റെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുവാന്‍ മുന്നോട്ടുവന്നിരിക്കുന്നത്‌. മുന്നോട്ടുള്ള തങ്ങളുടെ കുതിപ്പില്‍ ഇടവക ദൈവാലയത്തെ ചേര്‍ത്തുപിടിക്കുന്ന യുവജനശക്തി ക്‌നാനായ റീജിയണ്‍ പുത്തന്‍ ഉണര്‍വ്വ്‌ പ്രദാനം ചെയ്യുന്നു. ഇവരുടെ മാതൃക ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.

Facebook Comments

Editor

Read Previous

അമലഗിരി: പടവത്തില്‍ എത്സമ്മ തോമസ്‌(67) നിര്യാതയായി.

Read Next

കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ജോര്‍ജ് എബ്രഹാം (60) നിര്യാതനായി