Breaking news

KCC ചങ്ങലീരി ഫൊറോന സംഗമം നടത്തി.

ക്നാനായ കത്തോലിക്കാ കോൺഗ്രസ് അതിരൂപത,ഫൊറോന,യൂണിറ്റ് ഭാരവാഹികളുടെയും  സംഗമം 06/10/2020 ചൊവാഴ്ച വൈകിട്ട് എട്ട് മണിക്ക് ഫൊറോന പ്രസിഡന്റ് ശ്രീ.സാബു കരിശ്ശേരിക്കലിൻറെ അധ്യക്ഷത യിൽ കൂടിയ യോഗത്തിൽ അതി രൂപത പ്രസിഡന്റ് ശ്രീ.തമ്പി എരുമേലിക്കര ഉത്ഘാടനം ചെയ്തു.അതിരൂപത വികാരി ജനറൽ  ബഹു.മൈക്കിൽ വെട്ടിക്കാട്ട് അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.മലബാർ റീജണൽ ചാപ്ലൈൻ ബഹു.ജോസ് നെടുങ്ങട്ട് അച്ചൻ അനുഗ്രഹ ആശംസയും Changaleeri ഫൊറോന വികാരി ബഹു.karisserikkal ഫിലിപ് അച്ചൻ മുഖ്യ പ്രിഭാഷണവും നടത്തി.KCC അതി രൂപത സെക്രട്ടറി ശ്രീ.ബിനോയ് ഇടയാടിൽ,മലബാർ റീജണൽ പ്രസിഡന്റ് ശ്രീ.ബാബു kadhalimattom.അതിരൂപത ട്രഷറർ ശ്രീ.ലൂക്കോസ് പുത്തൻപുരയിൽ,AICU പ്രതിനിധി ശ്രീ.തോമസ് അറക്കത്തര,AKCC പ്രതിനിധി ശ്രീ.ഷാജി കണ്ടസ്സംകുന്നേൽ, മലബാർ റീജണൽ സെക്രട്ടറി ശ്രീ.സൈമൺ പാഴുകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ഫൊറോന സെക്രട്ടറി ശ്രീ.സജി കാഞ്ഞിരം പാറയിൽ സ്വാഗതവും, ട്രഷറർ ശ്രീ.തങ്കച്ചൻ തേക്കിലക്കാട്ടിൽ നന്ദിയും പറഞ്ഞു.ഫൊറോന യിലെ വൈദികർ ഫാ.എബ്രഹാം പുതുകുളത്തിൽ,ഫാ.ജോമോൻ, ഫാ.ജിബിൻ എന്നിവർ ആശയങ്ങൾ പങ്കുവച്ചു.എല്ലാ യൂണിറ്റ് കളുടെയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിരൂപതയെ സംബന്ധിച്ച വിവിധ കാര്യങ്ങളെ കുറിച്ചും സംഘടനാ പ്രവർത്തനത്തെ കുറിച്ചും സജീവമായി ചർച്ച ചെയ്തു.അതിരൂപത ക്ക് എതിരായി നടക്കുന്ന ദുഷ് പ്രചരണത്തിൽ യോഗം  പ്രധിഷേധം രേഖപ്പെടുത്തി.ഇൗ പ്രദ്ദേസങ്ങളിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണം എന്നും അതിന് അതി രൂപത തലത്തിൽ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുവാൻ തീരുമാനിച്ചു.മികച്ച പങ്കാളിത്തം സംഗമം മികവുറ്റതാക്കി.ഫൊറോന,ഭാരവാഹികളും യൂണിറ്റ് പ്രസിഡന്റ് മാരു നെന്ത്രുത്വം നൽകി.

Facebook Comments

Editor

Read Previous

സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍ തുറന്ന് ഹൈടെക് കോഴി വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്

Read Next

കെ.സി.വൈ.എൽ യുവജനങ്ങൾക്കായി പ്രസംഗ കളരി സംഘടിപ്പിക്കുന്നു.