ഒരു ദശകത്തിലേറെയായി ക്നാനായ പത്രത്തിൻ്റെ വായനക്കാർ ആവേശത്തോടെ സ്വീകരിക്കുന്ന അപൂര്‍വ്വ സമ്മാനമായ ക്നാനായ പത്രം കലണ്ടർ വളരെ നേരത്തെ തന്നെ വിതരണത്തിന് തയ്യാറായി. ക്നാനായ പത്രത്തിന്റെ എല്ലാ വായനക്കാരോടും ഉള്ള സ്നേഹത്തിൻറെ പ്രതിഫലനമാണ് എല്ലാവർഷവും ക്നാനായ പത്രം വായനക്കാർക്ക് വേണ്ടി നൽകുന്ന ക്നാനായ പത്രം കലണ്ടർ. ക്നാനായ പത്രം പത്താം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ പത്താം വാർഷികത്തിന് പ്രത്യേക പതിപ്പിൽ ആണ് ഈ വർഷത്തെ കലണ്ടറുകൾ പുറത്തിറക്കിയിരിക്കുന്നത്.
കലണ്ടറിന്റെ ഔപചാരികമായ വിതരണ ഉദ്ഘാടനം കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോൺസൺ നീലാനിരപ്പേൽ KCC മുൻ അതിരൂപത ട്രഷററും ഇപ്പോഴത്തെ കൂടാര യോഗം പ്രസിഡണ്ടുമായ സാബു മുണ്ടകപ്പറമ്പിലിന് നൽകി നിർവഹിച്ചു. ക്നാനായ പത്രം പി.ആർ.ഓ അരുൺ പടപുരയ്ക്കൽ, എൽബിൻ സാജു ചേന്നാത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
ഡ്യൂട്ടിയും കുട്ടികളുടെ ആക്ടിവിറ്റികളും സ്‌കൂള്‍ പ്രോഗ്രാമുകളും ഒക്കെ കുറിച്ചിടാന്‍ പാകത്തില്‍ ഒരു ഇവന്റ് പ്ലാനര്‍ ആയിട്ടാണ് ഓരോ വര്‍ഷവും മള്‍ട്ടി കളര്‍ കലണ്ടർ ക്നാനായ പത്രം പുറത്തിറക്കുന്നത്. അതോടൊപ്പം മലയാളം മാസവും ഉൾപ്പെടുത്തിയാണ് ക്നാനായ പത്രം കലണ്ടർ ഏവർക്കും നൽകുന്നത് .
കോട്ടയം രൂപതയിലെ പള്ളികളിൽ അടുത്ത ഞായറാഴ്ച മുതലും വിദേശരാജ്യങ്ങളിൽ ഡിസംബർ ആദ്യവാരം മുതലും ക്നാനായ പത്രം കലണ്ടറുകൾ എത്തും.
ഈ വർഷത്തെ ക്നാനായ പത്രം കലണ്ടറുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് യുകെയിലെ പ്രമുഖ കമ്പനികളായ Alied Financial services ,Ealoor consultancy ,Fly world,
Homexuk ,Paul & Minna Solicitors എന്നീ കമ്പനികളും സ്ഥാപനങ്ങളുമാണ് . ഈ സ്ഥാപനങ്ങളോടുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുകയാണ്.