ദോഹ: ഖത്തറിലെ പ്രവാസി ക്നാനായ സമുദായംഗങ്ങളുടെ സംഘടനയായ ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (QKCA) 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. ദോഹയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് മാത്യൂസ് ടി. ലൂക്കോസിന്റെ നേതൃത്വത്തിലുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.
അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിപുലമായ ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.
പ്രധാന ഭാരവാഹികൾ:
• പ്രസിഡന്റ്: മാത്യൂസ് ടി. ലൂക്കോസ് (തേക്കിലക്കാട്ടിൽ, ഉഴവൂർ)
• ജനറൽ സെക്രട്ടറി: ജോബി ജോൺ (കുഴിഞ്ഞാലിൽ, പെരിക്കല്ലൂർ)
• ട്രഷറർ: സെറിൻ ബേബി (ചൂട്ടുവേലിൽ, എസ്.എച്ച് മൗണ്ട്, ഇടക്കാട്ട്)
• വൈസ് പ്രസിഡന്റ്: കുഞ്ഞുമോൾ തോമസ് (കൊച്ചുപറമ്പിൽ, കല്ലറ സൗത്ത്,കൈപ്പുഴ)
• ജോയിന്റ് സെക്രട്ടറി: അനിത ബിബിൻ (കൊച്ചുപുരയ്ക്കൽ, ഐച്ചേരി, മടമ്പം)
കോർഡിനേറ്റർമാരും ഫോറാന പ്രതിനിധികളും:
വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ താഴെ പറയുന്നവരെ ചുമതലപ്പെടുത്തി:
• കൾച്ചറൽ കോർഡിനേറ്റർ: ജിന്റോ ജെയിംസ് (തേക്കെക്കുഴിയുഴത്തിൽ, നീറിക്കാട്, ഇടക്കാട്ട്)
• സ്പോർട്സ് കോർഡിനേറ്റർ: ജസ്റ്റിൻ പി.എസ്. (പരിമനത്തേട്ട്, കൈപ്പുഴ)
• ചിൽഡ്രൻസ് ക്ലബ് കോർഡിനേറ്റർ: റെയ്സൺ കെ. തോമസ് (കല്ലടയിൽ, ഉഴവൂർ)
• സോഷ്യൽ മീഡിയ കോർഡിനേറ്റർ: മനു അലക്സ് (കാക്കൂട്ടിൽ, കൊട്ടോടി, രാജപുരം)
• ഖത്തർ ക്നാനായ മെഡിക്കൽ എയ്ഡ് ടീം (QKMAT)കോർഡിനേറ്റർമാർ 1.ഫെമിയ അരുൺ (പുത്തൻപുരക്കൽ, ചക്കുപള്ളം, പടമുഖം), 2.മെജോ ജോയി (പോളോപ്രായിൽ,പുതുശ്ശേരി ,പെരിക്കല്ലൂർ)
• KCCME കോർഡിനേറ്റർ: ബിജു പി.ആർ. (പാലത്തുങ്കൽ, മഞ്ഞക്കാട്, മടമ്പം)
• പയസ് “x”ത് പ്രിതിനിധി :
ബിജു ജെയിംസ് (പാലയിൽ,കടുത്തുരുത്തി)
കൂടാതെ ഫോറാന പ്രതിനിധികളായി തോമസ് ജോസ് (പാറയിൽ, അറുനൂറ്റിമംഗലം), ജോൺ ടോണി തോമസ് (കുടിലിൽ, പിറവം), ജോസ് ജോസഫ് (ഇല്ലിക്കുന്നുംപുറത്ത്, മുട്ടം), നിഖിൽ ഫിലിപ്പ് (പടിഞ്ഞാത്ത്, കൂടല്ലൂർ) എന്നിവരെയും തിരഞ്ഞെടുത്തു.
ക്നാനായ സമുദായത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഖത്തറിലെ സമുദായംഗങ്ങൾക്കിടയിൽ ഐക്യവും കാരുണ്യപ്രവർത്തനങ്ങളും വളർത്താൻ പുതിയ കമ്മിറ്റി മുൻകൈ എടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.