സുഹൃത്തുക്കളെ ചെറുകര സംഗമം നവംബർ മാസം ഒന്നാം തീയതി ലെയസ്റ്റർ സിറ്റിയിൽ വെച്ച് നടത്തപ്പെടുകയാണ്. ചെറുകരക്കാരെ സംബന്ധിച്ചിടത്തോളം നവംബർ മാസം എന്നത് പ്രത്യേക ഒരു അനുഭൂതിയാണ് ഒരു വികാരമാണ് കാരണം ചെറുകര മാതാവിന്റെ തിരുനാൾ നവംബർ മാസം മൂന്നാമത്തെ ആഴ്ചയിലാണ് നടക്കുന്നത് അതിനു മുന്നോടിയായി യുകെയിലുള്ള എല്ലാ ചെറുകര ഇടവക അംഗങ്ങൾക്കും ഒത്തുകൂടുന്നതിനും തങ്ങളുടെ പരമ്പരാഗത മായിട്ടുള്ള പെരുന്നാളിന്റെ അനുഭവങ്ങൾ പങ്കിടുന്നതിന് വേണ്ടിയിട്ടുള്ള ഒരു അവസരമാണ്. യുകെയിൽ താമസിക്കുന്ന എല്ലാ ചെറുകര നിവാസികൾക്കും ലഭിച്ചിരിക്കുന്നത്. ഈ വർഷത്തെ സംഗമം നവംബർ മാസം ഒന്നാം തീയതി ശനിയാഴ്ച പത്തുമണി മുതൽ 6 മണി വരെയാണ് ലെയസ്റ്റർ വച്ച് നടത്തപ്പെടുന്നത്. ഈ പരിപാടിയുടെ വിജയത്തിനായി 21അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു സുനിൽ ആത്മതടത്തിൽ നേതൃത്വത്തിലും രാജു അമേറ്റ് കൺവീനറായും അബ്രഹാം മൂസാരിൽ രക്ഷാധികാരിയും ആയിട്ടുള്ള ഒരു വലിയ കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകുന്നത് ഈ സംഗമതിനോട് അനുബന്ധിച്ച് സിജിൻ ഒളസ്സ യുടെ ഗാനമേളയും കുട്ടികളുടെയും മുതിർന്നവരുടെയും ആയിട്ടുള്ള സ്പോർട്സ് ഗെയിം ആക്ടിവിറ്റീസും ഡിജെ യോടു കൂടി സംഗമം പര്യവസാനിക്കുന്നതും ആയിരിക്കും ഈ സംഗമത്തിലേക്ക് ചെറുകര നിവാസികൾ ആയിട്ടുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു