1. Home
  2. Breaking News

Category: Latest News

ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മീറ്റിങ്ങ് സൂം നടത്തപ്പെട്ടു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മീറ്റിങ്ങ് സൂം നടത്തപ്പെട്ടു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മോർട്ടൺ ഗ്രോവ് ശാഖയുടെ രൂപീകരണത്തിനു ശേഷമുള്ള പ്രധമ മീറ്റിങ്ങ് സൂം വഴി ഡിസംബർ 12 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നടത്തപ്പെട്ടു. ഏകദേശം അറുപതോളം കുട്ടികൾ പങ്കെടുത്ത മീറ്റിങ്ങിൽ ക്നാനായ റീജിയൻ വികാരി ജനറാൽ മോൺ.തോമസ് മുളവനാൽ മിഷൻ ലീഗിന്റെ

Read More
ഇംപാക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഇംപാക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വികസന കാഴ്ച്ചപ്പാടുകള്‍ ഇന്നിന്റെ ആവശ്യകതയെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലിലുള്ള മുത്തോലത്ത് നഗറില്‍ പുതുതായി നിര്‍മ്മിച്ച ഇംപാക്ട് സെന്ററിന്റെ ആശീര്‍വാദകര്‍മ്മവും ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇംപാക്ട് സെന്റര്‍ പുതുവെളിച്ചമായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ അനേകം കുടുംബങ്ങള്‍ക്ക് ആശ്രയവും പ്രത്യാശയും പകരുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണവും കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശവും നല്‍കി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഫൊറോനാ വികാരി ഫാ. ജോയി കട്ടിയാങ്കല്‍, ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍, സിസ്റ്റര്‍ സാലി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച്  പൗരോഹിത്യ റൂബി ജൂബിലി ആഘോഷിക്കുന്ന ഫാ. എബ്രഹാം മുത്തോലത്തിന് കെ.എസ്.എസ്.എസ്. സമര്‍പ്പിച്ച ഉപഹാരം മുത്തോലത്ത് കുടുംബാംഗമായ സിസ്റ്റര്‍ സാലി എസ്.വി.എം ഏറ്റുവാങ്ങി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ആയിരുന്ന റവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹം നിര്‍മ്മിച്ചു നല്‍കിയതാണ് ഇംപാക്ട് സെന്റര്‍. ഭിന്നശേഷിക്കാരുടെയും അവരുടെ പരിശീലകരുടെയും താമസിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യമോ അജപാലനപരമോ ആയ ക്യാമ്പുകള്‍ക്കും, മുത്തോലത്ത് ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട താമസസൗകര്യങ്ങള്‍ക്കും ഇംപാക്ട് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കൂടാതെ നാട്ടില്‍ അവധിക്കെത്തുന്ന പ്രവാസികളുടെ താല്‍ക്കാലിക താമസത്തിന് ഇതിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതയിലെ വൈദിക സന്യസ്ഥ സംഘടനാ അത്മായ പ്രതിനിധികളും കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങളും പങ്കെടുത്തു.

Read More
മിസോറി സിറ്റി മേയറായി റോബിൻ ഇലയ്​ക്കാട്ട്​ തെരഞ്ഞെടുക്കപ്പെട്ടു

മിസോറി സിറ്റി മേയറായി റോബിൻ ഇലയ്​ക്കാട്ട്​ തെരഞ്ഞെടുക്കപ്പെട്ടു

ഹൂസ്​റ്റൺ: ടെക്​സസിലെ മിസോറി സിറ്റി മേയറായി ക്​നാനായക്കാരൻ തെരഞ്ഞെടുക്കപ്പെട്ടു. കുറുമുള്ളൂർ ഇടവക ഇലയ്​ക്കാട്ട്​  ഫിലിപ്പി​െൻറയും ഏലിയാമ്മയുടെയും മകൻ റോബിനാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. ആദ്യമായിയാണ്​ ഒരു ഇന്ത്യക്കാരൻ ഈ സ്​ഥാനത്തേക്ക്​ എത്തുന്നത്​. റോബിൻ 5622 വോട്ടുകൾ നേടി (52.51 ശതമാനം )യപ്പോൾ എതിരാളി യോലൻഡാ ​ഫോർഡിന്​ 5085 വോട്ടുകളാണ്​( 47.49  ശതമാനം)

Read More
UKKCA യുടെ ലോക്ക് ഡൗൺ ചലഞ്ച് പുരാതനപ്പാട്ട് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ബർമിംഗ്ഹാം  യൂണിറ്റിലെ സൈറ മരിയ ജിജോയ്ക്കും, ആഷ്ന അഭിലാഷിനും മൂന്നാം സ്ഥാനം പങ്കിട്ടെടുത്ത് മാഞ്ചസ്റ്റർ യൂണിറ്റിലെ ജോവിനാ ജിജിയും ചിച്ചസ്റ്റർ ആൻഡ് ലിറ്റിൽ ഹാംപ്റ്റൺ യൂണിറ്റിലെ ലെറ്റ്മി ജോസും.

UKKCA യുടെ ലോക്ക് ഡൗൺ ചലഞ്ച് പുരാതനപ്പാട്ട് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ബർമിംഗ്ഹാം യൂണിറ്റിലെ സൈറ മരിയ ജിജോയ്ക്കും, ആഷ്ന അഭിലാഷിനും മൂന്നാം സ്ഥാനം പങ്കിട്ടെടുത്ത് മാഞ്ചസ്റ്റർ യൂണിറ്റിലെ ജോവിനാ ജിജിയും ചിച്ചസ്റ്റർ ആൻഡ് ലിറ്റിൽ ഹാംപ്റ്റൺ യൂണിറ്റിലെ ലെറ്റ്മി ജോസും.

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച് തനിമയിൽ പുലരുന്ന ജനതയ്ക്ക് നാളെ യൂറോപ്പിൽ എന്ത് സംഭവിയ്ക്കും?, തലമുറകളായി ക്നാനായ സമുദായം അനുവർത്തിച്ചു വരുന്ന ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും നാളെ പുതുതലമുറ വിമുഖത കാണിയ്ക്കുമോ?, സൂര്യചന്ദ്രൻ മാരുള്ള നാൾ വരെ ക്നാനായ സമുദായം കെടാവിളക്കായി പ്രശോഭിയ്ക്കൂമെന്നത് പൊയ് വാക്കാണോ?, പുതിയ

Read More
ആടുകളെ വിതരണം ചെയ്തു

ആടുകളെ വിതരണം ചെയ്തു

പയസ് നഗര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, നബാഡുമായി സഹകരിച്ച് വയനാട്ടില്‍ നടപ്പിലാക്കിവരുന്ന ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി പയസ് നഗര്‍ യൂണിറ്റിലെ 24 കുടുംബങ്ങള്‍ക്കായി ബീറ്റല്‍, പര്‍പ്പ സാരി, ഷി രോഗി, എന്നീ ഇനങ്ങളില്‍ പെട്ട 144 ആടുകളെ വിതരണം ചെയ്തു. വികാരി ഫാ. ഷിജോ കുഴിപ്പിള്ളി

Read More
ചേര്‍പ്പുങ്കല്‍ ഇംപാക്ട് സെന്‌ററിന്റെ ആശീര്‍വാദകര്‍മ്മവും, ഉദ്ഘാടനവും ഡിസംബര്‍ 13ന്

ചേര്‍പ്പുങ്കല്‍ ഇംപാക്ട് സെന്‌ററിന്റെ ആശീര്‍വാദകര്‍മ്മവും, ഉദ്ഘാടനവും ഡിസംബര്‍ 13ന്

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആർ. ഒ.) 2020 ഡിസംബര്‍ 13 ഞായറാഴ്ച രാവിലെ 8.30 ന്, ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനായുടെ വികാരി വെരി റവ.ഫാ. ഏബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുതുതായി മുത്തോലത്തച്ചൻ

Read More
ക്നാനായ റീജിയൺ കുട്ടീ വിശുദ്ധർ വിജയികളെ പ്രഖ്യാപിച്ചു.

ക്നാനായ റീജിയൺ കുട്ടീ വിശുദ്ധർ വിജയികളെ പ്രഖ്യാപിച്ചു.

ചിക്കാഗോ രൂപത ക്നാനായ റീജിയൻ ഇൻഫന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സകല വിശുദ്ധരുടെയും തീരുനാളിനോട് അനുബന്ധിച്ച് നടത്തിയ കുട്ടി വിശുദ്ധർ വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 147 പേർ പങ്കെടുത്ത മത്സരത്തിൽ ഡിട്രോയിറ്റ്ഇടവക ജോൺ പോൾ കണ്ണച്ചാം പറമ്പിൽ ഒന്നാംസ്ഥാനവും ചിക്കാഗോ ഇടവകാംഗമായ റെബേക്ക മുളയാനിക്കുന്നേൽ , ഫിലാ ഡെൽഫിയ

Read More
കുടിയേറ്റ മണ്ണിലെ ക്നാനായക്കാർ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ കൈകൾ കൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി നൂറ് ദിവസങ്ങൾ

കുടിയേറ്റ മണ്ണിലെ ക്നാനായക്കാർ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ കൈകൾ കൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി നൂറ് ദിവസങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽഉറഹയിലെ ജോസഫ് മെത്രാനും വൈദികരേയും ശെമ്മാശൻമാരെയുമായി മൂന്ന് പായ്ക്കപ്പലുകളിൽ ഏഴുപത്തിരണ്ട് കുടുംബങ്ങളുടെ കുടിയേറ്റ യാത്രയ്ക്ക് നേത്യത്വം നൽകിയ ക്നാനായക്കാരുടെ പിതാമഹൻ ക്നായിത്തോമ യ്ക്ക്  UKKCA ഒരുക്കുന്ന ഓർമ്മദിനാചരണത്തിൻ്റെ ഒരുക്കങ്ങൾ ചിട്ടയായി നടന്നു വരുന്നു.തനിമയിൽ പുലരണമെന്നും, വംശശുദ്ധി പാലിക്കണമെന്നും തൻ്റെ ജനത്തെ ഉത്ബോധിപ്പിച്ച എസ്രാ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന

Read More
കല്ലറ ഇലക്കൊടിക്കല്‍ ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ ഇലക്കൊടിക്കല്‍ ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ: ഇലക്കൊടിക്കല്‍ പരേതനായ ജോസഫ് (കിടങ്ങൂര്‍ കുട്ടപ്പീന്റെ) ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. മൃതദേഹം വെള്ളിയാഴ്ച (11.12.2020) രാവിലെ 9 മണിക്ക് വീട്ടില്‍ എത്തിക്കുകയും ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍.പരേത അരീക്കര കളര്‍കാന്തിയില്‍ കുടുംബാംഗമാണ്. മക്കള്‍:

Read More
UKKCA ലോക്ക് ഡൗൺ ചലഞ്ച് പ്രസംഗ മത്സരത്തിലെ പൊരിഞ്ഞ പോരാട്ടത്തിൽ പൊരുതി നേടിയത് BCN യൂണിറ്റിലെ റിയ റ്റിജോ, രണ്ടാം സ്ഥാനത്ത് Stock on Trend യൂണിറ്റിലെ മേഘ സിബിയും മാഞ്ചസ്റ്റർ യൂണിറ്റിലെ ജെസ്സി ജയ്മോനും

UKKCA ലോക്ക് ഡൗൺ ചലഞ്ച് പ്രസംഗ മത്സരത്തിലെ പൊരിഞ്ഞ പോരാട്ടത്തിൽ പൊരുതി നേടിയത് BCN യൂണിറ്റിലെ റിയ റ്റിജോ, രണ്ടാം സ്ഥാനത്ത് Stock on Trend യൂണിറ്റിലെ മേഘ സിബിയും മാഞ്ചസ്റ്റർ യൂണിറ്റിലെ ജെസ്സി ജയ്മോനും

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA അതിരുകൾ അടയ്ക്കപ്പെട്ട, കൂട്ടിനെത്താൻ കൂട്ടരില്ലാത്ത കൊറോണക്കാലത്ത് UK യിലെ സമുദായാംഗങ്ങൾക്ക് വിരസതയിൽ നിന്നും വിമുക്തി നേടാൻ UKKCA സംഘടിപ്പിച്ചു ലോക്ക് ഡൗൺ ചലഞ്ച് പ്രസംഗ മത്സരം സാക്ഷിയായത് ആശയങ്ങളും അഭിപ്രായങ്ങളും വാക്കുകളിൽ വിസ്മയം വാരി വിതറിയ പോരാട്ടങ്ങളാണ്.സാമൂഹ്യ സമ്പർക്കങ്ങൾ നിഷേധിയ്ക്കപ്പെട്ടപ്പോൾ, ലഭിച്ച അധിക സമയം

Read More