Breaking news

കെവിന്‍ മൂന്നുപറയിലിന് കൈപ്പുഴ സെന്റ്‌ ജോര്‍ജ് വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്വീകരണം നൽകി.

കൈപ്പുഴ സ്വദേശിയായ മൂന്നുപറയില്‍ അബ്രാഹാമിന്റെയും ജോമിയുടെയും മകനും യുവ എഴുത്തുകാരനുമായ കെവിന്‍ മൂന്നുപറയിലിനു സ്വീകരണം നൽകി. കെവിന്‍ എഴുതിയ “ദി ലാസ്റ്റ് കിമേറ” എന്ന സയന്‍സ് ഫിക്ഷന്‍ പുസ്തകം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് പ്രകാശനം നടത്തിയിരുന്നു. ചടങ്ങില്‍ വിഖ്യാത എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ് ഹരീഷ്, മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ഡ്രാമയുടെ തലവനും നിരവധി സംസ്ഥാന അവാര്‍ഡു ജേതാവുമായ ഡോ. അജു കെ നാരായണന്‍, സ്കൂള്‍ മാനേജര്‍ റവ. ഫാദര്‍. സാബു മാലിത്തുരുത്തേല്‍, അരുണ്‍ കുമാര്‍ കെ ആര്‍ (സബ് ഇന്‍സ്പെക്ടര്‍ ജില്ലാ ക്രൈം ബ്രാഞ്ച്, പത്തനംതിട്ട), ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  തോമസ്‌ കോട്ടൂര്‍, ഷൈജി ഓട്ടപ്പള്ളില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ്‌ മാത്യു, ഹെഡ് മാസ്റ്റര്‍ ബിനോയ്‌ കെ എസ്, പി ടി എ പ്രസിഡന്റ് സുരേഷ് നാരായണന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

Facebook Comments

Read Previous

ജൂബിലി നിറവിൽ അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ ഇടവക ദിനാചരണം സംഘടിപ്പിച്ചു.

Read Next

26-ാം വയസിൽ അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായ പ്രവാസി മലയാളിയുടെ കഥ