ഒരുമയുടെ കരുത്തുമായി വീണ്ടും UKKCA കൺവൻഷൻ: മെഗാ സ്പോൺസറായി പതിവുതെറ്റിക്കാതെ. Life Line Protect

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

എല്ലാവർഷവും ഉണ്ടായിട്ടും ഗജവീരൻമാരും കുടമാറ്റവും ആയിരങ്ങൾക്ക് അത്ഭുതമാകുന്ന ത്രിശൂർ പൂരം പോലെ ആലപ്പുഴയെ ആൾക്കൂട്ടമാക്കുന്ന ജലരാജാക്കൻമാരുടെ വള്ളം കളി പോലെ മറുനാട്ടിലെ മഹാ വിസ്‌മയമാണ് UKയിലെ ക്നാനായക്കാരുടെ മഹാ കൺവൻഷൻ.
ആദ്യ കൺവൻഷൻ നടന്നതുമുതലിന്നുവരെയുള്ള കൺവൻഷൻ വേദികൾ ശ്രദ്ധിച്ചാൽ ഓരോ കൺവൻഷനിലൂടെയും ക്‌നാനായക്കാരും UKKCA എന്ന സംഘടനയും വളരുകയായിരുന്നു എന്ന് മനസ്സിലാക്കാം.

23മത് കൺവൻഷനിലെത്തുമ്പോൾ ക്നാനായ കൺവൻഷനുകളുടെ ചരിത്രത്തിൽ എന്നും മെഗാ സ്പോൺസറായി എത്തി UKKCA യുടെ വളർച്ചയിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയ Life Line Protect തന്നെയാണ് ഇക്കുറിയും മെഗാ സ്പോൺസറായി എത്തുന്നത്. കൺവൻഷൻ സ്ഥലങ്ങൾ പലതുമാറി, UKKCA ഭാരവാഹികൾ മാറി, നാഷണൽ കൗൺസിൽ അംഗങ്ങളും യൂണിറ്റ് ഭാരവാഹികളും മാറി എന്നിട്ടും മാറ്റമില്ലാതെ UKKCA കൺവൻഷൻ മെഗാസ്‌പോൺസർ.

വിജയങ്ങളുടെ ആരവം നടവിളികളായി ഉയരുന്ന ഓരോ കൺവൻഷൻ്റെയും വിജയ രഹസ്യം സെൻട്രൽ കമ്മറ്റി അംഗങ്ങളെക്കാൾ ആർജ്ജവത്തോടെ കളത്തിലിറങ്ങുന്ന നാഷണൽ കൗൺസിൽ അംഗങ്ങളാവാം, കൃത്യമായി കാര്യങ്ങൾ നടപ്പിലാക്കുന്ന ഓരോ കമ്മറ്റിയുടെയും പ്രവർത്തനമാകാം, മറ്റെങ്ങുമില്ലാത്ത സമുദായ-സഹോദര സ്‌നേഹത്തോടെ സ്വന്ത ജനത്തെക്കാണാൻ ദേശാടനക്കിളികളെപ്പോലെ ദൂരങ്ങൾ താണ്ടിയെത്തുന്ന ക്നാനായ ജന ബാഹുല്യമാകാം. എന്തുതന്നെയായാലും ആ കൂട്ടത്തിൽ ചേർക്കാവുന്ന മറ്റൊരു കാര്യമാണ് മെഗാ സ്‌പോൺസറായി എത്തുന്ന Life Line Protect(Allied Finances)ൻ്റെ സഹകരണം.

Life Line Protect ൻ്റെ സാരഥികളായ ജോയി തോമസും, ബിജോ ടോമും ആയി സെൻട്രൽ കമ്മറ്റിയംഗങ്ങളായ മാത്തുക്കുട്ടി ആനകുത്തിയ്ക്കൽ,ജോബി ജോസഫ് നരകത്തിനാംകുന്നേൽ,അബ്രഹാം ഫെലിക്സ് നടുവിലെപ്പറമ്പിൽ, ലീനുമോൾ ചാക്കോ മൂശാരിപ്പറമ്പിൽ, അനൂപ് അലക്‌സ് ആട്ടുകുന്നേൽ,മോൻസി തോമസ് തെങ്ങേലിമണ്ണിൽ എന്നിവർ നടത്തിയ ചർച്ചയ്ക്കൊടുവിൽ 2026 ലെ കൺവൻഷനിലും വളരെ സന്തോഷത്തോടെ അഭിമാനത്തോടെ UKKCA പ്രസിഡൻ്റ് മാത്തുക്കുട്ടി ആനകുത്തിയ്‌ക്കലിലുടെ UK യിലെ ക്നാനായ സമൂഹത്തിന് കൈ കൊടുത്ത് മെഗാ സ്പോൺസറായി കടന്നുവരികയാണ്, Mortgage രംഗത്തേയും. Insurance രംഗത്തേയും അതികായകൻമാരായ Life Line Protect group.

Facebook Comments

Read Previous

കീഴൂർ തലയ്ക്കൽ മേരി സ്‌കറിയാ (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE